വയോജനങ്ങളുടെ ഭക്ഷണത്തിൽ അമിതനിയന്ത്രണം നല്ലതോ?

content-mm-mo-web-stories 7i5cdu4ea3cgmg7kihca3k6nap content-mm-mo-web-stories-health-2023 content-mm-mo-web-stories-health health-senior-citizen-diet-tips jscjc6sbqp7gsp24c49dimope

പ്രായം ചെല്ലുന്നതുവരെ ഒരാൾ ശീലിച്ച ഭക്ഷണരീതിയും രുചികളുമെല്ലാം പെട്ടെന്നു മാറ്റുന്നത് അവർക്കു ബുദ്ധിമുട്ടുണ്ടാകും. ഇത്തരത്തിലുള്ള അമിത നിയന്ത്രണങ്ങൾ അവരെ വിഷാദത്തിലേക്കും മറ്റു പ്രശ്നങ്ങളിലേക്കും നയിക്കും

Image Credit: Triloks / iStockPhoto.com

ഡോക്ടർമാരുടെ നിർദേശമുണ്ടെങ്കിൽ മാത്രം ചില ഭക്ഷണങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താം. അരി പോലെ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷ്യ പദാർഥങ്ങൾ പ്ലേറ്റിന്റെ 25% മതി. ബാക്കിയുള്ളത് പച്ചക്കറികളോ ഇറച്ചിയോ മീനോ മുട്ടയോ അടങ്ങിയ ഭക്ഷണങ്ങളാകാം.

Image Credit: Szefei / iStockPhoto.com

3 നേരം ഭക്ഷണമെന്നതിനു പകരം ചെറിയ അളവിലുള്ള ഭക്ഷണം 2–3 മണിക്കൂർ ഇടവേളകളിൽ 6 നേരമായി നൽകുന്നതാണു വയോജനങ്ങൾക്കു നല്ലത്. രാത്രിയിലെ ഭക്ഷണം നേരത്തെയാക്കണം.

Image Credit: Halfpoint / iStockPhoto.com

വെള്ളം കുടിക്കുന്നതു നല്ലതാണ്. എന്നാൽ അമിതമായി വെള്ളം കുടിക്കേണ്ട. അതു നീർക്കെട്ടിലേക്കു നയിക്കും. കൂടുതൽ വെള്ളം കുടിക്കുമ്പോൾ കൂടുതൽ മൂത്രമൊഴിക്കും. അപ്പോൾ ശരീരത്തിലെ സോഡിയം നഷ്ടം കൂടും. വീടിനുള്ളിൽ കഴിയുന്ന ഒരാൾക്കു 2 ലീറ്റർ വെള്ളം തന്നെ ധാരാളമാണ്.

Image Credit: DragonImages / iStockPhoto.com