രതിമൂര്‍ച്ഛയ്ക്കൊപ്പം ലഭിക്കും ഈ ആരോഗ്യ ഗുണങ്ങള്‍

content-mm-mo-web-stories health-benefits-orgasm kfgnmqre5kqj7ce67ihav43ii 2kulusp2756cfupp4b97nhknbg content-mm-mo-web-stories-health-2023 content-mm-mo-web-stories-health

ഉറക്കം മെച്ചപ്പെടുത്തും

രതിമൂര്‍ച്ഛയുടെ സമയത്ത് ശരീരം ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുറത്തു വിടും. ഇത് നാഡീവ്യൂഹ സംവിധാനത്തെ ശാന്തമാക്കുന്നതിനൊപ്പം മെലട്ടോണിന്‍ എന്ന ഉറക്ക ഹോര്‍മോണിന്‍റെ ഉൽപാദനം വര്‍ധിപ്പിക്കാനും സാഹചര്യം ഒരുക്കും.

Image Credit: Shutterstock

സമ്മര്‍ദത്തിന്‍റെ തോത് കുറയ്ക്കും

രതിമൂര്‍ച്ഛയ്ക്ക് ശേഷം ശരീരത്തിന് ലഭിക്കുന്ന അയവും വിശ്രമവും സമ്മര്‍ദത്തിന്‍റെ തോതു കുറയ്ക്കും. സമ്മര്‍ദകാരണങ്ങളായ ചിന്തകളില്‍നിന്ന് മനസ്സിനെ വ്യതിചലിപ്പിക്കാനും രതിമൂര്‍ച്ഛ സഹായിക്കും

Image Credit: Shutterstock

പെല്‍വിക് പേശികളെ കരുത്തുറ്റതാക്കും

രതിമൂര്‍ച്ഛയുടെ സമയത്ത് ശരീരത്തില്‍ മുറുകുകയും അയയുകയും ചെയ്യുന്ന പെല്‍വിക് മേഖലയിലും ലൈംഗികാവയവങ്ങളുടെ പ്രദേശത്തുമുള്ള പേശികൾ ബലപ്പെടും

Image Credit: Shutterstock

വേദന കുറയ്ക്കും

ലൈംഗികബന്ധത്തിനിടെ ശരീരം പുറത്തു വിടുന്ന പ്രകൃതിദത്ത വേദനസംഹാരികളായ എന്‍ഡോര്‍ഫിനുകള്‍ തലവേദന മുതല്‍ സന്ധിവാതം വരെ പലതരത്തിലുള്ള വേദനകളില്‍നിന്ന് ആശ്വാസം നല്‍കും

Image Credit: Istockphoto

പ്രോസ്റ്റേറ്റ് അര്‍ബുദ സാധ്യത കുറയ്ക്കും

നിത്യവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ശുക്ലസ്ഖലനം സംഭവിച്ച് രതിമൂര്‍ച്ഛയില്‍ എത്തുകയും ചെയ്യുന്ന പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു

Image Credit: Shutterstock