ഉയർന്ന രക്തസമ്മർദത്തിന് പിന്നിൽ പ്രായം അല്ലാത്ത ഏഴ് കാരണങ്ങൾ

https-www-manoramaonline-com-web-stories-health https-www-manoramaonline-com-web-stories 55e21udgi1erpgc84o7knqac3t 2a6f95pogkccqm8qdp5l7pr7ql https-www-manoramaonline-com-web-stories-health-2023 auses-of-high-blood-pressure-which-are-not-due-to-age

അമിതമായ ഉപ്പ്

ഉപ്പും രക്തസമ്മർദവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ശരീരത്തിന് പ്രവർത്തിക്കാൻ സോഡിയം ആവശ്യമാണ്. എന്നാൽ ഇതിന്റെ പരിധി ഉയരുന്നത് രക്തസമ്മർദത്തെ താളം തെറ്റിക്കും. പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ഉപ്പ് അമിതമായി ചേർന്നവയാണ്.

Image Credit: Shutterstock

പുകവലി

പുകവലിക്കുന്നതും പുകവലിക്കുന്നവരുടെ സാമീപ്യത്തിലൂടെയുണ്ടാകുന്ന സെക്കൻഡ് ഹാൻഡ് സ്മോക്കും ശരീരത്തിന് അപകടമാണ്

Image Credit: Shutterstock

അമിതവണ്ണം

അമിതവണ്ണം രക്തസമ്മർദം മാത്രമല്ല ഉയർത്തുന്നത്. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ അപകടസാധ്യതയും ഇത് വർധിപ്പിക്കും

Image Credit: Shutterstock

പ്രമേഹം

പ്രമേഹമുള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഉയർന്നരക്തസമ്മർദവും ഹൃദ്രോഗ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത നാല് മടങ്ങ് അധികമാണ്. പ്രമേഹരോഗികളിൽ മൂന്നിൽ രണ്ടു പേർക്ക് 130/ 88 mmHg ലും ഉയർന്ന തോതിൽ രക്തസമ്മർദം ഉണ്ടായിരിക്കും

Image Credit: Shutterstock

മദ്യപാനം

മദ്യപാനം ഏതളവിലാണെങ്കിലും ശരീരത്തിന് ഹാനികരമാണ്. രക്തസമ്മർദത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു

Image Credit: Shutterstock

അലസ ജീവിതശൈലി

വ്യായാമമോ, ശാരീരിക അധ്വാനമോ ഇല്ലാത്ത അലസമായ ജീവിതശൈലി രക്തസമ്മർദം ഉൾപ്പെടെ പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തും

Image Credit: Shutterstock

ഉറക്കമില്ലായ്മ

ശരീരത്തിന് വിശ്രമം നൽകുകയും പ്രവർത്തിക്കാനുള്ള ഊർജം നൽകുകയും ചെയ്യുന്ന ഒന്നാണ് ഉറക്കം. കുറഞ്ഞത് ഏഴു മുതൽ എട്ട് മണിക്കൂർ തുടർച്ചയായ ഉറക്കം ഓരോ വ്യക്തിക്കും ആവശ്യമാണ്. ആവശ്യത്തിന് ഉറക്കമില്ലാത്ത അവസ്ഥ സമ്മർദതോത് വർധിപ്പിച്ച് ഉയർന്ന രക്തസമ്മർദത്തിന് കാരണമാകും

Image Credit: Shutterstock