രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന പൊടിക്കൈകൾ

content-mm-mo-web-stories 1uvef76epoqc1vv1o46rnm56vd home-remedies-blood-sugar-manage content-mm-mo-web-stories-health-2023 7t6f7eeuu291f8jn613o022nk4 content-mm-mo-web-stories-health

അയമോദകം ചായ

ഭക്ഷണത്തിനു ശേഷം അയമോദകം ചേർത്ത ചായ കുടിക്കുന്നത് പ്രമേഹ നിയന്ത്രണത്തിൽ സഹായകമാണ്. വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അയമോദകവും ഒരു ടേബിൾസ്പൂൺ ജീരകവും കാൽ ടേബിൾ സ്പൂൺ കറുവപ്പട്ട പൊടിയും ചേർത്ത് ഈ ചായ തയാറാക്കാം

Image Credit: Shutterstock

നെല്ലിക്ക

വൈറ്റമിൻ സി ധാരാളം അടങ്ങിയ നെല്ലിക്ക പാൻക്രിയാറ്റൈറ്റിസിനെ ചികിത്സിക്കാനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ക്രോമിയം പഞ്ചസാര കുറച്ച് ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടുത്തും

Image Credit: Shutterstock

ഞാവൽ പഴം

പ്രമേഹത്തിനുള്ള പ്രകൃതിദത്ത പരിഹാരങ്ങളിൽ ഒന്നാണ് ഞാവൽ. ഇതില്‍ അടങ്ങിയിരിക്കുന്ന ജാംബോലൈൻ, ജാംബോസൈൻ എന്നിവ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നു

Image Credit: Shutterstock

വെളുത്തുള്ളി

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന വെളുത്തുള്ളി രക്തത്തിലെ പഞ്ചസാരയെയും നിയന്ത്രിക്കുന്നു

Image Credit: Shutterstock

മുരിങ്ങയില

മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ ശരീരത്തിന്റെ ഇൻസുലിൻ ഉൽപാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇതിലെ ആന്റി ഓക്സിഡന്റുകൾക്ക് ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാനും ശേഷിയുണ്ട്

Image Credit: Shutterstock

ഉലുവ വെള്ളം

ഒരു സ്പൂൺ ഉലുവ രാത്രിയിൽ വെള്ളത്തിൽ കുതിർക്കാനിട്ട ശേഷം രാവിലെ കുടിക്കുന്നത് പ്രമേഹ നിയന്ത്രണത്തിനു സഹായിക്കും. ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടുത്താനും ഉലുവ വെള്ളം നല്ലതാണ്

Image Credit: Shutterstock