കരളിനെ സംരക്ഷിക്കും ഈ പത്ത് ഭക്ഷണങ്ങൾ

fmebcrgi4lk0irpa803dskahe https-www-manoramaonline-com-web-stories-health q257e15l747csvmfqqi0u7o2a https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-health-2023 liver-health-foods

നാരങ്ങ

രാവിലെ ഒരു ഗ്ലാസ് ചെറുചൂട് വെള്ളത്തിൽ നാരങ്ങ നീര് കഴിക്കുന്നത് കരളിലെ വിഷാംശങ്ങൾ നീക്കാൻ സഹായിക്കും

Image Credit: Shutterstock

ബീറ്റ് റൂട്ട്

നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് ജ്യൂസ് നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ്. ഹൃദയത്തിന്റെയും കരളിന്റെയും ആരോഗ്യത്തിന് സഹായിക്കുന്ന ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തിലെ നീർക്കെട്ടും കുറയ്ക്കുന്നു

Image Credit: Shutterstock

ആപ്പിൾ

ഫൈബർ ധാരാളമുള്ള പഴമാണ് ആപ്പിൾ. ഇത് ഭക്ഷണക്രമത്തിൽ ചേർക്കുന്നത് കരളിലെ വിഷാംശം നീക്കാൻ സഹായിക്കും

Image Credit: Shutterstock

ഒലീവ് എണ്ണ

കരൾ പ്രശ്നങ്ങൾക്ക് ഉത്തമപരിഹാരമാണ് ഒലീവ് എണ്ണ. പല വിധത്തിലുള്ള വിഷവസ്തുക്കളിൽ നിന്ന് കരളിനെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഒലീവ് എണ്ണയ്ക്കുണ്ട്

Image Credit: Shutterstock

വാൾനട്ട്

കരളിനെ ശുദ്ധീകരിക്കുന്ന അമിനോആസിഡ് അർജിനൈൻ വാൾനട്ടിൽ അധികമായി അടങ്ങിയിരിക്കുന്നു. വാൾനട്ട് കഴിക്കുമ്പോൾ കരളിലെ രക്തത്തിലേക്ക് കൂടുതൽ ഓക്സിജൻ എത്തുന്നു

Image Credit: Shutterstock

ഫാറ്റി ഫിഷ്

ഫാറ്റി ഫിഷിൽ അടങ്ങിയിരിക്കുന്ന ഒമേഗ – 3 ഫാറ്റി ആസിഡ് കരളിലെ നീർക്കെട്ട് കുറയ്ക്കുന്നു. കരളിൽ കൊഴുപ്പടിയുന്നതും ഇവ തടയുന്നു

Image Credit: Shutterstock

അവക്കാഡോ

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പലതരം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയതാണ് അവോക്കാഡോ. ശരീരത്തിലെ വിഷാംശം നീക്കുന്ന പ്രക്രിയയെ സഹായിക്കുന്ന ഗ്ലൂട്ടാത്തിയോൺ എന്ന ആന്റി ഓക്സിഡന്റും ഇതിൽ അടങ്ങിയിരിക്കുന്നു

Image Credit: Shutterstock

ഗ്രീൻ ടീ

കറ്റേച്ചിൻ എന്ന ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയ ഒന്നാണ് ഗ്രീൻ ടീ. ഇവ കരളിനെ ശുദ്ധീകരിക്കാനും ഇവിടുത്തെ നീർക്കെട്ട് തടയാനും സഹായിക്കുന്നു

Image Credit: Shutterstock

വെളുത്തുള്ളി

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ചില സൾഫർ തന്മാത്രകൾ കരളിലെ എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ശരീരത്തിൽ നിന്ന് മാലിന്യങ്ങളും വിഷാംശങ്ങളും പുറംതള്ളുന്ന പ്രക്രിയയെ ഈ എൻസൈമുകൾ സഹായിക്കുന്നു

Image Credit: Shutterstock

മഞ്ഞൾ

കരളിനെ സംരക്ഷിക്കുന്ന മഞ്ഞൾ ആരോഗ്യകരമായ കരൾ കോശങ്ങളുടെ വളർച്ചയെയും ഉത്തേജിപ്പിക്കുന്നു. കരളിൽ കൊഴുപ്പടിയാതിരിക്കാനും ഇവ സഹായിക്കുന്നു

Image Credit: Shutterstock