ഹീമോഗ്ലോബിന്‍ തോത് വര്‍ധിപ്പിക്കാം ഈ വഴികളിലൂടെ

6f87i6nmgm2g1c2j55tsc9m434-list 1c6v02a4p3cgqkfmc5c4ro3qcj 7qeqvab34q6e6iav61pdtdi90o-list

ഫോളിക് ആസിഡ്, അയണ്‍, വൈറ്റമിന്‍ ബി12, വൈറ്റമിന്‍ സി എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ഹീമോഗ്ലോബിന്‍ തോത് വര്‍ധിപ്പിക്കാം.

Image Credit: Shutterstock

ഹീമോഗ്ലോബിന്‍ ഉൽപാദനത്തിന് അത്യാവശ്യമായ ഒന്നാണ് അയണ്‍. മാംസം, മീന്‍, മുട്ട, സോയ ഉൽപന്നങ്ങള്‍, ഉണക്ക പഴങ്ങള്‍, നട്സ്, ചീര എന്നിവ കഴിക്കുന്നതിലൂടെ അയണ്‍ തോത് വര്‍ധിപ്പിക്കാം

Image Credit: Shutterstock

ശരീരം ശരിയായ തോതില്‍ അയണ്‍ ആഗീരണം ചെയ്യുന്നതിന് വൈറ്റമിന്‍ സി ആവശ്യമാണ്. സിട്രസ് പഴങ്ങള്‍, പച്ചിലകള്‍, സ്ട്രോബെറികള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ആവശ്യത്തിന് വൈറ്റമിന്‍ സി ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം

Image Credit: Shutterstock

ഫോളിക് ആസിഡ് ആവശ്യത്തിനില്ലെങ്കില്‍ ചുവന്ന രക്തകോശങ്ങളുടെ വളര്‍ച്ച മുരടിക്കുകയും ഹീമോഗ്ലോബിന്‍ തോത് കുറഞ്ഞ് പോകുകയും ചെയ്യും. അരി, ബീഫ്, കടല, അവോക്കാഡോ, ലെറ്റ്യൂസ്, കിഡ്നി ബീന്‍സ് എന്നിവയിലെല്ലാം ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു

Image Credit: Shutterstock

വൈറ്റമിന്‍ ബി 12ന്‍റെ അഭാവവും വിളര്‍ച്ചയ്ക്ക് കാരണമാകും. മാംസം, കരള്‍, മുട്ട, ചെമ്മീന്‍, പാലുൽപന്നങ്ങള്‍ എന്നിവയില്‍ വൈറ്റമിന്‍ ബി12 സമൃദ്ധമായി അടങ്ങിയിരിക്കുന്നു

Image Credit: Shutterstock

ഭക്ഷണത്തിലൂടെ അയണും ഫോളിക് ആസിഡും കാര്യമായി ശരീരത്തിലെത്തിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇതിന്‍റെ സപ്ലിമെന്‍റുകളെയും ആശ്രയിക്കാവുന്നതാണ്. സസ്യാഹാരികള്‍ക്ക് വൈറ്റമിന്‍ ബി12 അഭാവം പരിഹരിക്കാനും സപ്ലിമെന്‍റുകള്‍ കഴിക്കാം

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article