ഉറക്കം ഒരു പ്രശ്നമാണോ? കിടപ്പുമുറിയിൽ ഈ കാര്യങ്ങൾ ഒഴിവാക്കാം

6f87i6nmgm2g1c2j55tsc9m434-list 3o5409l5eip5akvream57haljp 7qeqvab34q6e6iav61pdtdi90o-list

ടെലിവിഷൻ

വിനോദോപാധി എന്ന നിലയിൽ ആകും ടിവി കിടപ്പുമുറിയിൽ സ്ഥാപിച്ചിട്ടുണ്ടാകുക. എന്നാൽ ഉറക്കം കളയാനുള്ള പ്രധാന കാരണവും ടിവി ആകാം. ടിവിയിൽ നിന്നുള്ള നീലവെളിച്ചം ഉറക്കത്തെ തടസ്സപ്പെടുത്തും. ഉണർന്നിരിക്കാൻ ടിവി കാരണമാകും.

Image Credit: Istockphoto

പ്രകാശം

പ്രകാശം ൈജവഘടികാരത്തെ ബാധിക്കും. ഇത് ഉറക്കഹോർമോണുകൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് ശരീരത്തെ തടയും. അതുകൊണ്ട് കിടപ്പു മുറിയിൽ വലിയ തെളിച്ചമുള്ള ലൈറ്റുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കാം. ഉറക്കം തടസ്സപ്പെടുത്താതെ മങ്ങിയ വെളിച്ചം ഉപയോഗിക്കാം

Image Credit: Istockphoto

വർക്ക് ഡെസ്ക്ക്

ജോലി ചെയ്യാനുള്ള മേശയോ മറ്റ് സാധനങ്ങളോ കിടപ്പുമുറിയിൽ വയ്ക്കരുത്. അത് അടുത്ത ദിവസത്തെ ജോലിയെയും പഠനത്തെയും സമ്മർദത്തെയും ഓർമിപ്പിക്കും. ജോലിക്കും പഠനത്തിനുമായി മറ്റൊരു മുറി ഒരുക്കുക. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും

Image Credit: Istockphoto

ലഘുഭക്ഷണം

രാത്രി വളരെ വൈകി സിനിമ കാണുകയോ വെബ്സീരീസ് കാണുകയോ ചെയ്യുമ്പോൾ ചിപ്സും മറ്റും കൊറിക്കുന്നത് ഉറക്കം കളയും. രാത്രി കിടക്കുന്നതിന് 2–3 മണിക്കൂർ മുൻപുതന്നെ അത്താഴം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും

Image Credit: Istockphoto

വർക്കൗട്ട് ഉപകരണങ്ങൾ

ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഒന്നാണിത്. ഇത് ഫിറ്റ്നസിനെപ്പറ്റിയും വർക്കൗട്ടിനെപ്പറ്റിയുമുള്ള ചിന്ത ഉണ്ടാക്കുകയും സമ്മർദത്തിലാക്കുകയും ചെയ്യും. ഇത് ഉറക്കത്തിന് തടസ്സമാകും

Image Credit: Istockphoto
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article