പുരുഷന്മാരില്‍ ലൈംഗിക താൽപര്യം കുറയുന്നതിനുള്ള കാരണങ്ങള്‍

content-mm-mo-web-stories 7adn2dfjqhog5tttd1t0jlnv4 content-mm-mo-web-stories-health-2023 content-mm-mo-web-stories-health sexual-interest-problems-men 287nlpvd24jivan5lc3iojq6b9

ഹോര്‍മോൺ അസന്തുലനം

പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്‍റെ തോതില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ലൈംഗിക താൽപര്യക്കുറവിലേക്ക് നയിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൃഷണങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ഹൈപോഗൊണാഡിസം എന്ന രോഗം ടെസ്റ്റോസ്റ്റെറോണ്‍ ഉത്പാദനം കുറയ്ക്കും..

Image Credit: Shutterstock

സമ്മര്‍ദം

മാനസികവും ശാരീരികവുമായ സമ്മര്‍ദവും ടെസ്റ്റോസ്റ്റെറോ‌ണിന്റെ തോത് കുറയ്ക്കാറുണ്ട്. ഇതും ലൈംഗിക ചോദന നഷ്ടപ്പെടാന്‍ ഇടയാക്കും

Image Credit: Shutterstock

മരുന്നുകള്‍

വിഷാദത്തിനും രക്തസമ്മര്‍ദത്തിനുമൊക്കെ കഴിക്കുന്ന ചില മരുന്നുകള്‍ ലൈംഗിക താൽപര്യം കുറയ്ക്കാറുണ്ട്. റേഡിയേഷന്‍ ചികിത്സയും കീമോതെറാപ്പിയുമൊക്കെ ചെയ്യേണ്ടി വരുന്ന പുരുഷന്മാര്‍ക്കും കായിക താരങ്ങളെ പോലെ അനാബോളിക് സ്റ്റിറോയ്ഡ് എടുക്കുന്നവര്‍ക്കും ലൈംഗിക ചോദന കുറവായിരിക്കും

Image Credit: Shutterstock

മോശം ജീവിതശൈലി

മോശം ഭക്ഷണക്രമം, വ്യായാമമില്ലാത്ത അലസ ജീവിതശൈലി, പുകവലി, അമിതമദ്യപാനം, ലഹരി മരുന്ന് ഉപയോഗം എന്നിവയെല്ലാം ലൈംഗിക ചോദന ഇല്ലാതാക്കും. ശരിയായ ഉറക്കവും വിശ്രമവും ഇല്ലാത്ത അവസ്ഥയും ലൈംഗിക താൽപര്യം കുറയ്ക്കാം

Image Credit: Shutterstock

പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍

പങ്കാളിയുമായുള്ള വഴക്കും പിണക്കവും ആശയവിനിമയത്തിലെ പ്രശ്നങ്ങളുമെല്ലാം രണ്ടു പേര്‍ക്കും ഇടയിലെ മാനസിക അടുപ്പം കുറയ്ക്കും. ഇതും ലൈംഗിക താൽപര്യം കുറയ്ക്കാം

Image Credit: Shutterstock