ഹൃദയത്തെ ദുര്‍ബലമാക്കുന്ന ശീലങ്ങള്‍ ഇവ

https-www-manoramaonline-com-web-stories-health habits-heart-health-worse https-www-manoramaonline-com-web-stories 5uftdej4l0gcmuhahglelruui0 1dlpq75kbni6f79f76j15h7ac1 https-www-manoramaonline-com-web-stories-health-2023

അമിതഭാരം

ആവശ്യമുള്ളതിലും കൂടുതലുള്ള ശരീരഭാരം ഹൃദയത്തെ അപകടപ്പെടുത്തും, പ്രത്യേകിച്ചും വയറിന് ചുറ്റുമുള്ള കൊഴുപ്പ്. ഇത് ഹൃദയത്തില്‍ സമ്മര്‍ദമേറ്റി പ്രമേഹം പോലുള്ള മറ്റ് സങ്കീര്‍ണതകളിലേക്കും നയിക്കാം.

Image Credit: Shutterstock

അലസ ജീവിതശൈലി

വ്യായാമമോ ശാരീരികമായ അധ്വാനമോ ഇല്ലാത്ത അലസമായ ജീവിതശൈലിയും ഹൃദയാരോഗ്യത്തെ ബാധിക്കും

Image Credit: Shutterstock

കരളിനെ സംരക്ഷിക്കാതിരിക്കല്‍

കരളിനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്ന ഫാറ്റി ലിവര്‍ രോഗം ഹൃദയസ്തംഭന സാധ്യത പലമടങ്ങ് വര്‍ധിപ്പിക്കും

Image Credit: Shutterstock

പുകവലി, മദ്യപാനം

പുകവലിയും അമിതമായ മദ്യപാനവും രക്തസമ്മര്‍ദവും രക്തത്തിലെ ട്രൈഗ്ലിസറൈഡ് തോതും വര്‍ധിപ്പിച്ച് പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത കൂട്ടുന്നു

Image Credit: Shutterstock

അമിതമായ ഉപ്പിന്‍റെ ഉപയോഗം

ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഉപ്പിനേക്കാള്‍ നാം കഴിക്കുന്ന പായ്ക്ക് ചെയ്ത പല സംസ്കരിച്ച ഭക്ഷണങ്ങളിലും ഒളിഞ്ഞിരിക്കുന്ന ഉപ്പിന്‍റെ അംശമാണ് പലപ്പോഴും വില്ലനാകുന്നത്. പ്രതിദിനം അഞ്ച് ഗ്രാമില്‍ അധികം ഉപ്പ് കഴിക്കരുതെന്നാണ് ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ

Image Credit: Shutterstock