ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍

7v7ot2j91iuttrkg8vi0jlo1jf content-mm-mo-web-stories content-mm-mo-web-stories-health-2023 blood-circulation-enhancing-foods content-mm-mo-web-stories-health 2b9l4j8de5mer3pg5g50vor85u

ഫ്ളാവനോയ്ഡ് അടങ്ങിയ ഭക്ഷണങ്ങള്‍

സവാള, ഉള്ളി, മാതളനാരങ്ങ എന്നിവ പോലെ ഫ്ളാവനോയ്ഡുകള്‍ നിറയെ ഉള്ള ഭക്ഷണങ്ങള്‍ ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

Image Credit: Shutterstock

സിട്രസ് പഴങ്ങള്‍

ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തവാഹിനി കുഴലുകള്‍ വികസിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുന്നത് വഴിയും വൈറ്റമിന്‍ സി രക്തചംക്രമണം വര്‍ധിപ്പിക്കും

Image Credit: Shutterstock

തക്കാളിയും ബെറി പഴങ്ങളും

തക്കാളി, ബെറി പഴങ്ങള്‍ എന്നിവയില്‍ ആന്‍ജിയോടെന്‍സിന്‍ കണ്‍വേര്‍ട്ടിങ് എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തസമ്മര്‍ദം കുറച്ച് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

Image Credit: Shutterstock

നട്സ്

ആല്‍മണ്ട്, വള്‍നട്ട് പോലുള്ള നട്സ് വിഭവങ്ങള്‍ ശരീരത്തിലെ നീര്‍ക്കെട്ടും ഓക്സിഡേറ്റീവ് സ്ട്രെസും കുറച്ച് രക്തചംക്രമണം വര്‍ധിപ്പിക്കുന്നു

Image Credit: Shutterstock

ഒമേഗ-3 ഫാറ്റി ആസിഡുകള്‍

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഫാറ്റി ഫിഷും മറ്റ് കടല്‍ മീനുകളും ഹൃദയാഘാത സാധ്യത കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായകമാണ്

Image Credit: Shutterstock