അറിയാം ഹാര്‍വഡ് ഡയറ്റിനെ

content-mm-mo-web-stories harvard-diet hc1bbshe0njmvd7i22tufainh 1cm1lldqt9dm46vnajdck88qek content-mm-mo-web-stories-health-2023 content-mm-mo-web-stories-health

ഇപ്പോള്‍ പുതു തലമുറയ്ക്കിടയില്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുന്ന ഭക്ഷണക്രമമാണ് ഹാര്‍വഡ് ഡയറ്റ്. ഹെല്‍ത്തി ഈറ്റിങ് പ്ലേറ്റ് എന്ന് കൂടി പേരുള്ള ഈ ഭക്ഷണക്രമം ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ സഹായകമാണ്.

Image Credit: Shutterstock

ഹാര്‍വഡ് ടി.എച്ച്.ചാന്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ഹെല്‍ത്ത് പബ്ലിക്കേഷന്‍സിലെ ന്യൂട്രീഷന്‍ വിദഗ്ധര്‍ 2011ല്‍ രൂപം നല്‍കിയതാണ് ഈ ഭക്ഷണക്രമം. ആരോഗ്യകരമായി പ്രായമാകാന്‍ സഹായിക്കുന്നു എന്നതാണ് ഈ ഡയറ്റിന്‍റെ പ്രത്യേകത

Image Credit: Shutterstock

ഹൃദ്രോഗം, പല വിധത്തിലുള്ള അര്‍ബുദങ്ങള്‍, ടൈപ്പ് 2 പ്രമേഹം എന്നിവ വരാനുള്ള സാധ്യത ഹാര്‍വഡ് ഡയറ്റ് 11 ശതമാനം കുറയ്ക്കുന്നു

Image Credit: Shutterstock

ഇതനുസരിച്ച് ഒരു പ്ലേറ്റിന്‍റെ അര ഭാഗം പല നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും കൊണ്ട് നിറയ്ക്കേണ്ടതാണ്. എന്നാല്‍ ഉരുളക്കിഴങ്ങിന്‍റെ തോത് ഇതില്‍ പരിമിതപ്പെടുത്തണം. പഴങ്ങളേക്കാള്‍ അധികം പച്ചക്കറി കഴിക്കണം

Image Credit: Shutterstock

ഭക്ഷണ പ്ലേറ്റിന്‍റെ കാല്‍ഭാഗം ക്വിനോവ, ബ്രൗണ്‍ റൈസ്, ഓട്സ്, ഗോതമ്പ് പോലുള്ള ഹോള്‍ഗ്രെയ്നുകളില്‍ ഒന്നായിരിക്കണം

Image Credit: Istockphoto

പ്ലേറ്റിന്‍റെ ശേഷിക്കുന്ന കാല്‍ ഭാഗം മീന്‍, ചിക്കന്‍, നട്സ് തുടങ്ങിയ പ്രോട്ടീന്‍ വിഭവങ്ങളാല്‍ നിറയ്ക്കണമെന്നും ഹാര്‍വഡ് ഡയറ്റ് പറയുന്നു

Image Credit: Shutterstock

പാചകത്തിന് സൊയ എണ്ണ, സണ്‍ഫ്ളവര്‍ എണ്ണ, കടലയെണ്ണ, ഒലീവ് എണ്ണ പോലുള്ളവ ഉപയോഗിക്കുക

Image Credit: Shutterstock

പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുക

Image Credit: Shutterstock

പാലിനും പാലുൽപന്നങ്ങള്‍ക്കും പകരം വെള്ളം, ചായ, കാപ്പി എന്നിവ തിരഞ്ഞെടുക്കുക

Image Credit: Shutterstock

അര മണിക്കൂര്‍ വേഗത്തില്‍ നടത്തം, ഓട്ടം പോലുള്ള വ്യായാമങ്ങളും ശീലമാക്കുക