ഈ പത്ത് ശീലങ്ങള്‍ വൃക്കകളെ അപകടത്തിലാക്കാം

danger-habits-kidney content-mm-mo-web-stories 4buc909m7a0pkq0b85rju7tst2 content-mm-mo-web-stories-health-2023 content-mm-mo-web-stories-health 682hf3en1a5bskgdbbi4s2an5g

വേദനസംഹാരികളുടെ അമിത ഉപയോഗം

തലവേദന, തൊണ്ടവേദന എന്നെല്ലാം പറഞ്ഞ് ഡോക്ടറെ കാണാതെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് വേദനസംഹാരികളും ആന്‍റിബയോട്ടിക്കുകളുമെല്ലാം വാങ്ങി കഴിക്കുന്നത് വൃക്കകള്‍ക്ക് നാശം വരുത്തും.

Image Credit: Shutterstock

ഉയര്‍ന്ന തോതിലുള്ള ഉപ്പിന്‍റെ ഉപയോഗം

അമിതമായ അളവില്‍ ഉപ്പ് ചേര്‍ന്ന ഭക്ഷണം കഴിക്കുന്നത് രക്തസമ്മര്‍ദം ഉയര്‍ത്തും. ഉയര്‍ന്ന രക്തസമ്മര്‍ദം വൃക്കകള്‍ക്കും കേടാണ്. ഉപ്പിന് പകരം ഭക്ഷണത്തിന് രുചി കൂട്ടാന്‍ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കാവുന്നതാണ്

Image Credit: Shutterstock

അമിതമായ പഞ്ചസാര

അമിതമായ പഞ്ചസാരയുടെയും കുക്കികളുടെയും മറ്റും ഉപയോഗം പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. പ്രമേഹം വൃക്കകള്‍ക്കും കേടാണ്

Image Credit: Shutterstock

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കല്‍

ശരീരത്തിന്‍റെ ജലാംശം നിലനിര്‍ത്തേണ്ടത് വൃക്കകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. വെള്ളം ശരീരത്തില്‍ നിന്ന് സോഡിയവും മറ്റ് വിഷവസ്തുക്കളും പുറന്തള്ളാന്‍ സഹായിക്കും. വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടാതിരിക്കാനും വെള്ളം കുടി അത്യാവശ്യമാണ്

Image Credit: Shutterstock

സംസ്കരിച്ച ഭക്ഷണം നിത്യവും കഴിക്കുന്നത്

സോഡിയവും ഫോസ്ഫറസും അമിതമായി അടങ്ങിയ സംസ്കരിച്ച ഭക്ഷണം വൃക്കരോഗങ്ങളുള്ളവരെ പ്രതികൂലമായി ബാധിക്കാം. വൃക്ക രോഗമില്ലാത്തവരിലും സംസ്കരിച്ച ഭക്ഷണവിഭവങ്ങളുടെ നിത്യവുമുള്ള ഉപയോഗം ഹൈപ്പര്‍ടെന്‍ഷന്‍, വൃക്ക പ്രശ്നങ്ങള്‍, പ്രമേഹം എന്നിവയ്ക്ക് കാരണമാകാം

Image Credit: Shutterstock

ആവശ്യത്തിന് ഉറക്കമില്ലായ്മ

രാത്രിയില്‍ നാം ഉറങ്ങുമ്പോഴാണ് വൃക്കകള്‍ ശരീരത്തിന്‍റെ ശുദ്ധീകരണപ്രക്രിയ നടത്തുന്നത്. ആവശ്യത്തിന് ഉറക്കമില്ലാത്ത അവസ്ഥയും താളംതെറ്റിയ ഉറക്ക സമയങ്ങളും വൃക്കകളുടെ ശരിയായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താം

Image Credit: Shutterstock

പുകവലി

പുകവലി ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമല്ല വൃക്കകളെയും തകരാറിലാക്കാം. വൃക്കനാശത്തിന്‍റെ ലക്ഷണമായ മൂത്രത്തില്‍ പ്രോട്ടീന്‍ വരുന്ന അവസ്ഥ പുകവലിക്കാരിലാണ് കൂടുതല്‍ കാണപ്പെടുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു

Image Credit: Shutterstock

അമിത മദ്യപാനം

ദിവസം നാല് ഡ്രിങ്കില്‍ കൂടുതല്‍ കഴിക്കുന്നത് ക്രോണിക് കിഡ്നി രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മദ്യപാനം പരിധി വിടുന്നത് യൂറിക് ആസിഡ് ഉൽപാദനത്തിന്‍റെ തോത് ഉയര്‍ത്തുകയും അത് വൃക്കകളെ ബാധിച്ച് തുടങ്ങുകയും ചെയ്യും. പുകവലിയും മദ്യപാനവും ഒത്തു ചേരുന്നവരില്‍ വൃക്കകള്‍ പലപ്പോഴും അപകടാവസ്ഥയിലായിരിക്കും

Image Credit: Shutterstock

അമിതമായ മാംസം

മാംസത്തിലെ പ്രോട്ടീന്‍ രക്തത്തില്‍ ഉയര്‍ന്ന തോതിലുള്ള ആസിഡിന് കാരണമാകുന്നത് അസിഡോസിസ് എന്ന അവസ്ഥയിലേക്ക് നയിക്കാം. മാംസത്തിനൊപ്പം പഴങ്ങളും പച്ചക്കറികളും ചേരുന്ന സമീകൃത ആഹാരം വേണം തിരഞ്ഞെടുക്കാന്‍

Image Credit: Istockphoto

വ്യായാമം ഇല്ലായ്മ

ഒരിടത്ത് ദീര്‍ഘനേരം ചലനങ്ങളില്ലാതിരിക്കുന്നത് വൃക്കകള്‍ക്ക് ദോഷം ചെയ്യും. വ്യായാമമില്ലാത്ത അലസമായ ജീവിതശൈലി വൃക്കകളെ അപകടപ്പെടുത്തുന്നതാണ്

Image Credit: Shutterstock