ജലദോഷ പനിയുടെയും ശ്വാസകോശ അണുബാധകളുടെയും ദൈര്‍ഘ്യം കുറയ്ക്കുന്നതാണ് സിങ്ക്. ഇതിലെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അണുബാധയുടെ സമയത്ത് കോശങ്ങള്‍ക്ക് ഉണ്ടാകുന്ന നാശവും കുറയ്ക്കും. മത്തങ്ങ, സൂര്യകാന്തി, എള്ള്, പയര്‍ വര്‍ഗങ്ങള്‍, സോയബീന്‍, മുട്ടയുടെ മഞ്ഞ എന്നിവയില്‍ സിങ്ക് അടങ്ങിയിരിക്കുന്നു
പ്രതിരോധ സംവിധാനത്തിന് സംരക്ഷണം തീര്‍ക്കുന്ന മഗ്നീഷ്യം ദഹനത്തെ മെച്ചപ്പെടുത്തുകയും സിആര്‍പി തോത് കുറയ്ക്കുകയും ചെയ്യുന്നു. ബജ്റ, റാഗി, ജോവാര്‍ തുടങ്ങിയ ചെറുധാന്യങ്ങള്‍, ചുവന്ന കിഡ്നി ബീന്‍സ്, വെള്ളക്കടല, സൊയബീന്‍, വാള്‍നട്ട്, ആല്‍മണ്ട്, കറിവേപ്പില, മല്ലിയില, ജീരകം, ക്വിനോവ, സൂര്യകാന്തി, മത്തങ്ങ വിത്തുകള്‍ എന്നിവ മഗ്നീഷ്യം അടങ്ങിയവയാണ്
ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുന്ന സെലീനിയവും വൈറല്‍ അണുബാധകളില്‍ നിന്ന് സംരക്ഷണം നല്‍കും. കൂണ്‍, റാഡിഷ് ഇലകള്‍, പയര്‍ വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, ചെറുധാന്യങ്ങള്‍, എള്ള്, കടുക്, മീന്‍, മുട്ട എന്നിവയെല്ലാം സെലീനിയത്തിന്‍റെ സമ്പന്ന സ്രോതസ്സുകളാണ്
ശ്വേത രക്തകോശങ്ങളുടെ അളവ് വര്‍ധിപ്പിക്കുന്ന വൈറ്റമിന്‍ സി അണുബാധയുടെ തീവ്രത കുറയ്ക്കുന്നു. സിട്രസ് പഴങ്ങള്‍, ക്യാപ്സിക്കം, പപ്പായ, പച്ചമാങ്ങ, റാഡിഷ് ഇല, കോളിഫ്ലവര്‍, നെല്ലിക്ക, സ്ട്രോബെറി, കിവി, പാവയ്ക്ക, ബ്രോക്കളി എന്നിവയെല്ലാം വൈറ്റമിന്‍ സി അടങ്ങിയതാണ്
സൂര്യപ്രകാശത്തില്‍ നിന്ന് ശരീരം ഉത്പാദിപ്പിക്കുന്ന വൈറ്റമിന്‍ ഡിയും പ്രതിരോധശേഷിയെ മെച്ചപ്പെടുത്തും. സൊയ ഉത്പന്നങ്ങള്‍, പാല്‍, മൃഗങ്ങളുടെ കരള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം വൈറ്റമിന്‍ ഡി ലഭിക്കും
പ്രതിരോധശേഷി ശക്തമായിരിക്കാന്‍ ദഹനസംവിധാനവും മികച്ചതായിരിക്കണം. തൈര്, ബട്ടര്‍മില്‍ക്ക്, പുളിപ്പിച്ച ക്യാബേജ്, ബീറ്റ്റൂട്ട്, കുക്കുംബര്‍ തുടങ്ങിയ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ ദഹനവ്യവസ്ഥയ്ക്ക് വളരെ നല്ലതാണ്
ശരീരത്തിന്‍റെ ബില്‍ഡിങ് ബ്ലോക്കുകള്‍ എന്നറയിപ്പെടുന്ന പ്രോട്ടീനുകള്‍ അണുബാധകള്‍ക്കെതിരെ ആന്‍റിബോഡികളെയും ഉത്പാദിപ്പിക്കുന്നു. മാംസ ഉത്പന്നങ്ങള്‍, പാലുത്പന്നങ്ങള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവയെല്ലാം പ്രോട്ടീന്‍ സമ്പന്നമാണ്
മീനുകളില്‍ കാണപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും പ്രതിരോധ സംവിധാനത്തിന് ശക്തി പകരും. ഫ്ളാക്സ് വിത്തുകള്‍, ചിയ വിത്തുകള്‍, കടുക്, സൊയബീന്‍, വാള്‍നട്ട് എന്നിവയിലും ഒമേഗ 3 അടങ്ങിയിരിക്കുന്നു
കാരറ്റ്, തക്കാളി, തണ്ണീര്‍മത്തന്‍, ചീര, ഉലുവ ഇലകള്‍ തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിനും പ്രതിരോധശക്തിയെ മെച്ചപ്പെടുത്തുന്നു