ആരോഗ്യമുള്ള ജീവിതത്തിന് അഞ്ച് വഴികള്‍

4qcme5qeqdn3v802c0dhjmn82q content-mm-mo-web-stories content-mm-mo-web-stories-health-2023 452dbomehpcghcuq2hq2t6iqsp content-mm-mo-web-stories-health 5-diet-tips-healthy-life

ഭക്ഷണത്തിലെ കൂട്ടുകെട്ടുകള്‍ മുഖ്യം

പുളി, മധുരം, ഉപ്പ്, എരിവ് എന്നിങ്ങനെയുള്ള നമ്മുടെ രുചികളെ തൃപ്തിപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ശരിയായ അളവില്‍ കഴിക്കണം. ഇഡ്ഡലി സാമ്പാറും കൂട്ടി കഴിക്കുമ്പോൾ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, വൈറ്റമിന്‍ എന്നിങ്ങനെ പല പോഷണങ്ങൾ ലഭിക്കും. ഭക്ഷണത്തിലെ ശരിയായ കൂട്ടുകെട്ടുകള്‍ കണ്ടെത്തി കഴിക്കാന്‍ ശ്രദ്ധിക്കണം.

Image Credit: Istockphoto

ആകാം കട്ടലോക്കല്‍

നാം ജീവിക്കുന്ന ഇടത്തു നിന്ന് എത്ര അടുത്ത് ഉത്പാദിപ്പിച്ചതോ വിളയിച്ചതോ ആയ ഭക്ഷണം കഴിക്കുന്നോ അത്രയും നല്ലത്. ദൂരെ നിന്ന് നാം കഴിക്കുന്ന ഭക്ഷണമെത്തുമ്പോൾ അതില്‍ ഭക്ഷണം കേടാകാതെ ഇരിക്കാനുള്ള പ്രിസര്‍വേറ്റീവുകളും അടങ്ങിയെന്ന് വരാം. കട്ട ലോക്കല്‍ ഭക്ഷണത്തിലേക്ക് നാം മാറുമ്പോൾ ഏറ്റവും ഫ്രഷായതും പോഷണങ്ങള്‍ നിറഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ സാധിക്കും

Image Credit: Shutterstock

നെയ്യുടെ ശക്തി

പശുവിന്‍ പാലില്‍ നിന്നുണ്ടാക്കുന്ന ശുദ്ധമായ നെയ്യ് എല്ലാ ദിവസവും ഓരോ സ്പൂണ്‍ കഴിക്കുന്നത് കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും എല്‍ഡിഎലും കുറയ്ക്കും. നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ വര്‍ധിപ്പിക്കും. നെയ്യിന് ആന്‍റി വൈറല്‍, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്

Image Credit: Istockphoto

റാഗിയുടെ ഗുണം

ഇന്ത്യയില്‍ ലഭ്യമായ ഒരു സൂപ്പര്‍ ഭക്ഷണമാണ് റാഗി. പ്രോട്ടീന്‍, ധാതുക്കള്‍, മറ്റ് പോഷണങ്ങള്‍ എന്നിവയെല്ലാം വലിയ തോതില്‍ അടങ്ങിയിരിക്കുന്നു. ഇത് ഗ്ലൂട്ടന്‍ രഹിത ഭക്ഷണമാണ്. ഹീമോഗ്ലോബിന്‍ തോത് കുറവുള്ള സ്ത്രീകള്‍ റാഗി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും

Image Credit: Istockphoto

മുരിങ്ങയെ മറക്കല്ലേ

100 ഗ്രാം മുരങ്ങിയില്‍ 8 ഗ്രാം പ്രോട്ടീനും 400 മില്ലിഗ്രാം പൊട്ടാസിയവും 450 ഗ്രാം കാല്‍സ്യവും 107 മില്ലിഗ്രാം വൈറ്റമിന്‍ സിയും 730 ഗ്രാം വൈറ്റമിന്‍ എയും അടങ്ങിയിരിക്കുന്നു. ഒരു മുരിങ്ങ മരത്തില്‍ 92 പോഷണങ്ങള്‍ക്കും 46 ആന്‍റി ഓക്സിഡന്‍റുകള്‍ക്കുമുള്ള വകയുണ്ട്. പ്രോട്ടീനിന്‍റെ പവര്‍ ഹൗസായ മുരിങ്ങ ഓര്‍മശക്തിയും വര്‍ധിപ്പിക്കും

Image Credit: Shutterstock