ഫിറ്റ്നസ് ടിപ്സുകളുമായി അനുശ്രീ

content-mm-mo-web-stories fitness-tips-anusree content-mm-mo-web-stories-health-2023 content-mm-mo-web-stories-health 3kc7o4p4qmv2mqold4g6peabm5 gul37gvsv6obcbshfvh1ndg5f

അനുശ്രീക്ക് ഫിറ്റ്നസ് എന്നതു കഠിനമായ വ്യായാമമുറകളുടെ അകമ്പടിയോടെ വരുന്ന ഒരു വിശിഷ്ടാതിഥിയല്ല. ആവശ്യനേരത്തു കൂടെ  നിൽക്കുന്ന പ്രിയമുള്ള ഒരു കൂട്ടുകാരിയാണ്.

Image Credit: Instagram

ശരീരം ഒന്നു ടോൺ ചെയ്യണം എന്ന്  അനുശ്രീ ആഗ്രഹിക്കുമ്പോൾ മാത്രമേ ഫിറ്റ്നസിനു വേണ്ടിയുള്ള വ്യായാമങ്ങളും ചെയ്യാറുള്ളൂ. അതുകൊണ്ടു തന്നെ വേറിട്ടതും ലളിതവുമായ ഒരു ഫിറ്റ്നസ് ശൈലിയാണ് ഈ അഭിനേത്രിയുടേത്

Image Credit: Instagram

സമയബന്ധിതമായ വർക് ഒൗട്ടുകളും കർശനമായ ഡയറ്റ്ചിട്ടകളും ഇല്ലാതെ ഇഷ്ടമുള്ളതു കഴിച്ചും ആവശ്യമുള്ളപ്പോൾ  വ്യായാമം ചെയ്തും അനുശ്രീ  നമുക്കൊപ്പമുണ്ട്

Image Credit: Instagram

ഫിറ്റ്നസ് ഫ്രീക് ആയ ആളല്ല അനുശ്രീ. പൊതുവെ വണ്ണമുള്ള പ്രകൃതമല്ല. വണ്ണം കൂടുന്നു എന്നൊരു പ്രശ്നം അങ്ങനെ ഉണ്ടായിട്ടില്ല. ഒരു കോസ്‌റ്റ്യൂം ഇട്ടു കഴിഞ്ഞാൽ അതു ചേരാതെ വരുക, വയറു ചാടുക, ഭയങ്കര ചബ്ബിയായായിരിക്കുക...അങ്ങനെയുള്ള അവസ്ഥകളൊന്നും വരരുത് എന്ന് നിർബന്ധമുണ്ട്

Image Credit: Instagram

കോവിഡ് തുടങ്ങി ഏകദേശം അഞ്ചാറു മാസം കഴിഞ്ഞപ്പോഴാണ് വർക് ഒൗട്ട് തുടങ്ങുന്നത്. വീട്ടിൽ തന്നെയായിരുന്നു തുടക്കം. എന്റേതായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വ്യായാമങ്ങൾ യൂ ട്യൂബിൽ നിന്നും കണ്ടെത്തി

Image Credit: Instagram

വർക് ഔട്ടിലൂടെ കൈകളിലെയും കാലുകളിലെയും വയറിലെയും അമിത കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല, ശരീരം നിലവിൽ ഫിറ്റായിരിക്കണം, പേശികൾ ടൈറ്റ് ആക്കണം എന്നിവയായിരുന്നു ലക്ഷ്യങ്ങൾ

Image Credit: Instagram

എപ്പോഴാണോ എനിക്കു ശരീരം ശ്രദ്ധിക്കണം എന്നു തോന്നുന്നത് അപ്പോഴാണു ജിമ്മിൽ പോകുന്നത്. ശരീരം ഒന്നു ലൂസ് ആയിട്ടുണ്ട്. ആബ്സ് ഒക്കെ ഒന്നു ശരിയാകണം, ശരീരം ഒന്നു ടോൺഡ് ആകണം എന്നു തോന്നുമ്പോൾ വർക് ഒൗട്ട് ചെയ്യും

Image Credit: Instagram

കാർഡിയോ വ്യായാമങ്ങളേക്കാൾ മസിൽ സ്ട്രെങ്തനിങ് വ്യായാമങ്ങളാണു ചെയ്യുന്നത്

Image Credit: Instagram

മൗണ്ടൻ ക്ലൈംബർ പോലെ ആബ്സിനു വേണ്ടിയുള്ള വ്യായാമങ്ങൾ പ്രധാനമാണ്. പ്ലാങ്ക് ചെയ്യാറുണ്ട്. സ്ട്രെയ്‌റ്റ് പ്ലാങ്ക്, സൈഡ് പ്ലാങ്ക് എന്നിവയും

Image Credit: Instagram