കരള്‍ രോഗങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ലോക കരള്‍ ദിനത്തിന് പ്രസക്തിയേറെയാണ്
കരള്‍ അര്‍ബുദ കേസുകളില്‍ മൂന്നില്‍ രണ്ടും വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലവും 16 ശതമാനം ഫാറ്റി ലിവര്‍ പോലുള്ള മറ്റ് കാരണങ്ങളാലും സംഭവിക്കുന്നതാണ്
കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും വ്യാപകമായത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ആണ്.
തൊലിപ്പുറത്തും കണ്ണുകളിലും മുഖത്തുമെല്ലാം ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ കാണപ്പെടാം.
കരള്‍ ബിലിറൂബിനെ വിഘടിപ്പിച്ച് അതിനെ ബൈലായി മാറ്റുന്നു. ഇതിന് കഴിയാതെ വരുമ്പോൾ ബിലിറൂബിന്‍ വര്‍ധിച്ച് മഞ്ഞപ്പിത്തമുണ്ടാകും
ഭാരനഷ്ടം, വിശപ്പില്ലായ്മ, മനംമറിച്ചില്‍, കാലുകള്‍ക്ക് നീര്, ആശയക്കുഴപ്പം എന്നിവയും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ഭാഗമായി അനുഭവപ്പെടാം