ഈ ആറ് ശീലങ്ങള്‍ നിങ്ങളെ രോഗിയാക്കും

https-www-manoramaonline-com-web-stories-health https-www-manoramaonline-com-web-stories 4u2fk0al6r4f3ru652o4dsr9n4 2cqt33gp8spoq7sric5edc9oem https-www-manoramaonline-com-web-stories-health-2023 daily-habits-make-you-sick

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കല്‍

ശരീരത്തിന്‍റെ ജലാംശം നിലനിര്‍ത്തേണ്ടത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്. ഇത് നടക്കാതെ വരുന്നത് പലതരം രോഗങ്ങള്‍ക്ക് കാരണമാകും. നല്ല ആരോഗ്യം നിലനിര്‍ത്താന്‍ കുറഞ്ഞത് എട്ട് മുതല്‍ 10 ഗ്ലാസ് വരെ വെള്ളം പ്രതിദിനം കുടിക്കണം..

Image Credit: Shutterstock

മള്‍ട്ടിടാസ്കിങ്

റെസ്യൂമെയിലും മറ്റും ഒരു നൈപുണ്യമായി പലരും മള്‍ട്ടിടാസ്കിങ്ങിനെ ചേര്‍ക്കാറുണ്ട് എന്നതൊക്കെ ശരി. എന്നാല്‍ ഇത് നമ്മുടെ മാനസിക സമ്മര്‍ദം വര്‍ധിപ്പിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകാം

Image Credit: Shutterstock

രാത്രി വൈകിയുള്ള ഭക്ഷണം

രാത്രിയിലെ അത്താഴം നേരത്തെ കഴിക്കുന്നതാണ് ഉത്തമം. വൈകിയുള്ള അത്താഴം കഴിപ്പ് നമ്മുടെ ദഹനത്തെയും ചയാപചയത്തെയുമെല്ലാം ബാധിക്കുകയും ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അര്‍ധരാത്രിയില്‍ സ്നാക്സും മറ്റും കഴിക്കുന്നത് പ്രമേഹത്തിനും ഹൃദ്രോഗത്തിനുമെല്ലാം കാരണമാകാം

Image Credit: Shutterstock

അമിതമായ വ്യായാമം

അധികമായാല്‍ അമൃത് മാത്രമല്ല വ്യായാമവും വിഷമാണ്. അമിതമായ വ്യായാമം നമ്മുടെ പേശികളെയും ശരീരത്തെയും ക്ഷീണിപ്പിച്ച് നമ്മെ രോഗബാധിതരാക്കും. ഇതിനാല്‍ ഓരോരുത്തരുടെയും ശരീരത്തിന് അനുസരിച്ചുള്ള വ്യായാമം പിന്തുടര്‍ന്നാല്‍ മതിയാകും

Image Credit: Shutterstock

വൈകിയുള്ള ഉറക്കം

ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളുമെല്ലാം നമ്മുടെ ഉറക്കത്തിന്‍റെ താളം തെറ്റിച്ചിട്ടുണ്ട്. മൊബൈലും മറ്റും നോക്കിയിരുന്ന് രാത്രി വളരെ വൈകി ഉറങ്ങുന്നത് യുവാക്കള്‍ക്കിടയില്‍ പതിവാണ്. ഈ ദുശ്ശീലം പ്രതിരോധ സംവിധാനത്തെ തന്നെ ബാധിച്ച് പലവിധ രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്നതാണ്

Image Credit: Shutterstock

വിശപ്പില്ലാതെയുള്ള ഭക്ഷണം

വിശപ്പില്ലാത്തപ്പോള്‍ ഭക്ഷണം കഴിക്കുന്നത് ദഹനസംവിധാനത്തെ മാത്രമല്ല കരളിന്‍റെ ആരോഗ്യത്തെയും ബാധിക്കും. ടിവിയും മറ്റും കാണുമ്പോൾ ചുമ്മാ ഒരു രസത്തിന് ഇരുന്ന് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കേണ്ടതാണ്

Image Credit: Shutterstock