കരളിന്‍റെ ആരോഗ്യത്തിന് 12 സൂപ്പര്‍ ഭക്ഷണങ്ങള്‍

6f87i6nmgm2g1c2j55tsc9m434-list 4ost8alv219pobu6do3lqa81aa 7qeqvab34q6e6iav61pdtdi90o-list

ഓട്സ്

ഓട്സില്‍ അടങ്ങിയിരിക്കുന്ന ബീറ്റ-ഗ്ലൂക്കന്‍ കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു. പലതരം വിഭവങ്ങള്‍ ഓട്സ് ഉപയോഗിച്ച് ഉണ്ടാക്കി കഴിക്കാവുന്നതാണ്

Image Credit: Istockphoto / Brankokosteski

നട്സ്

ആല്‍മണ്ട്, വാള്‍നട്ട്, കശുവണ്ടി പോലുള്ള നട്സ് വിഭവങ്ങളില്‍ ആരോഗ്യകരമായ കൊഴുപ്പും വൈറ്റമിന്‍ ഇയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു. ഇവ കരളിന് ക്ഷതം വരാതെ കാക്കുന്നു.

Image Credit: Istockphoto / Olgakr

ബ്ലൂബെറി

ബ്ലൂബെറിയില്‍ അടങ്ങിയ ആന്തോസയാനിന്‍സ് കരളിനെ നീര്‍ക്കെട്ടില്‍ നിന്ന് രക്ഷിക്കുന്നതാണ്.

Image Credit: Istockphoto / EpicStockMedia

കാബേജ്

കാബേജില്‍ ഇന്‍ഡോള്‍-3 കാര്‍ബോണൈല്‍ എന്ന ആന്‍റി ഓക്സിഡന്‍റ് അടങ്ങിയിട്ടുണ്ട്. ഇതും കരളിന് ഗുണപ്രദമാണ്.

Image Credit: Istockphoto / DevMarya

മധുരനാരങ്ങ

മധുരനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന നാരിങ്കിനും നാരിങ്കേനിനും കരളിന്‍റെ നീര്‍ക്കെട്ടിനെ കുറയ്ക്കുന്നു.

Image Credit: Istockphoto / Phoenix Prithiv

കോളിഫ്ളവര്‍

ഫാറ്റി ലിവര്‍ രോഗികള്‍ക്ക് പലപ്പോഴും നിര്‍ദ്ദേശിക്കപ്പെടുന്ന പച്ചക്കറികളില്‍ ഒന്നാണ് കോളിഫ്ളവര്‍. ഇത് കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

Image Credit: Istockphoto / ElinaManninen

ബ്രോക്കളി

ഫാറ്റി ലിവര്‍ രോഗം പോലുള്ള സങ്കീര്‍ണതകള്‍ക്ക് കാരണമാകുന്ന ഹെപ്പാറ്റിക് ട്രയാസില്‍ഗ്ലിസറോളുകള്‍ കുറയ്ക്കാന്‍ ബ്രോക്കളി പോലുള്ള ക്രൂസിഫെറസ് പച്ചക്കറികള്‍ സഹായിക്കും.

Image Credit: Istockphoto / Invizbk

ഗ്രീന്‍ ടീ

ഫാറ്റി ലിവര്‍, ഹെപ്പറ്റൈറ്റിസ്, സിറോസിസ് എന്നിവയുടെ അപകട സാധ്യതകള്‍ കുറയ്ക്കുന്ന ആരോഗ്യകരമായ പാനീയമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ശരീരത്തിലെ നീര്‍ക്കെട്ടും കുറയ്ക്കും.

Image Credit: Istockphoto / Kuppa_rock

ചീര

ചീര പോലുള്ള പച്ചിലകളില്‍ ഗ്ലൂട്ടാത്തിയോണ്‍ അടങ്ങിയിരിക്കുന്നു. ഇത് കരളിനെ ആരോഗ്യത്തോടെ കാക്കാന്‍ സഹായിക്കും.

Image Credit: Istockphoto / Lovelypeace

ജീരകം

കരളിലെ ബൈല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ജീരകം. ഇതും കരളിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്.

Image Credit: Istockphoto / Mirzamlk

കാപ്പി

കരള്‍ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്ന ഒന്നാണ് കാപ്പി. എന്നാല്‍ ദിവസം ഒന്നോ രണ്ടോ കപ്പില്‍ കൂടുതല്‍ കാപ്പി കുടിക്കാന്‍ പാടില്ലെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നു.

Image Credit: Istockphoto / Harsh Patel

ഒലീവ് എണ്ണ

ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുന്ന ഒലീവ് എണ്ണ കരളിന്‍റെ ആരോഗ്യത്തിനും ഉത്തമമാണ്.

Image Credit: Istockphoto / Oppenheim Bernhard
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article