നട്സ് ശരിയായ രീതിയില്‍ കഴിക്കേണ്ടത് എങ്ങനെ?

4orkvv72qrflpuqouikhth1sms content-mm-mo-web-stories content-mm-mo-web-stories-health-2023 nuts-health-benefits-eating-right-way content-mm-mo-web-stories-health 653pmh12lsimqjsb1po9ep0t2d

നിറയെ പോഷണങ്ങളുള്ള ആരോഗ്യകരമായ സ്നാക്സാണ് നട്സുകള്‍. ആല്‍മണ്ട്, വാള്‍നട്ട്, പിസ്ത, കശുവണ്ടി, നിലക്കടല എന്നിങ്ങനെ പോഷണങ്ങള്‍ നിറഞ്ഞ പലതരത്തിലുള്ള നട്സ് വിഭവങ്ങള്‍ നമുക്ക് ചുറ്റും ലഭ്യമാണ്.

Image Credit: Shutterstock

ഉയര്‍ന്ന തോതില്‍ പ്രോട്ടീനും ഫൈബറും ധാതുക്കളുമെല്ലാം ഇവയില്‍ അടങ്ങിയിരിക്കുന്നു. പ്രമേഹത്തിന്‍റെയും ഹൃദ്രോഗത്തിന്‍റെയുമൊക്കെ സാധ്യത കുറയ്ക്കാനും നട്സ് സഹായകമാണ്

Image Credit: Shutterstock

നട്സ് ശരിയായ രീതിയില്‍ കഴിച്ചാല്‍ മാത്രമേ ഈ പറയുന്ന ഗുണങ്ങളൊക്കെ ശരീരത്തിന് ലഭിക്കൂ എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നട്സ് കഴിക്കുന്നതുമായി ബന്ധപ്പെട്ട ചില നിയമങ്ങള്‍ അറിയാം

Image Credit: Shutterstock

നട്സ് കഴിക്കാന്‍ ഏറ്റവും മികച്ച സമയം രാവിലെയാണ്. വെറും വയറ്റില്‍ ഒരു ഗ്ലാസ് ചെറുചൂട് വെള്ളം കുടിച്ചശേഷം നട്സ് കഴിക്കുന്നത് അതിലെ പോഷണങ്ങള്‍ ശരിയായി വലിച്ചെടുക്കാന്‍ സഹായിക്കും. വൈകുന്നേരം സ്നാക്സായും നട്സ് കഴിക്കാം

Image Credit: Shutterstock

ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്തിട്ട ശേഷമാകണം നട്സ് കഴിക്കാന്‍. അയണ്‍, പ്രോട്ടീന്‍, കാല്‍സ്യം, സിങ്ക് എന്നിങ്ങനെ അവശ്യ പോഷണങ്ങളെല്ലാം ശരീരത്തിന് ലഭിക്കുന്നതിന് അവ വെള്ളത്തില്‍ കുതിര്‍ക്കേണ്ടത് അത്യാവശ്യമാണ്

Image Credit: Shutterstock

അമിതമായി നട്സ് കഴിക്കുന്നതും അത്ര നല്ലതല്ല. ടിവിയൊക്കെ കണ്ടു കൊണ്ടിരുന്ന് വയര്‍ നിറയെ നട്സ് കഴിക്കുന്നത് ദഹനക്കേട്, ഭാരവര്‍ധന, വിശപ്പില്ലായ്മ, ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ എന്നിവയിലേക്ക് നയിക്കാം

Image Credit: Shutterstock

ദഹനക്കേട്, വയര്‍ കമ്പിക്കല്‍, നെഞ്ചെരിച്ചില്‍, വയര്‍ എരിച്ചില്‍, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, അള്‍സറേറ്റീവ് കോളൈറ്റിസ് എന്നീ പ്രശ്നങ്ങളുള്ളപ്പോള്‍ നട്സ് കഴിക്കരുത്. നട്സിനോട് അലര്‍ജിയുള്ളവരും ഇത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം

Image Credit: Shutterstock