പ്രമേഹ രോഗികളുടെ പ്രഭാത ഭക്ഷണം എങ്ങനെ?

4c46qdbk67f82cf2i7n8ebe2c0 66196kme6vvmlu75jpamjphv6 content-mm-mo-web-stories content-mm-mo-web-stories-health-2023 good-breakfast-for-diabetic-patients content-mm-mo-web-stories-health

രക്തത്തിലെ പഞ്ചസാരയുടെ സന്തുലനത്തെ ബാധിക്കുമെന്നതിനാല്‍ പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം പ്രഭാത ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്

Image Credit: Shutterstock / StockImageFactory.com

രാത്രിയിലാണ് കരള്‍ പഞ്ചസാരയെ വിഘടിപ്പിക്കുക എന്നതിനാല്‍ പല രോഗികള്‍ക്കും രാവിലെ പ്രമേഹ പ്രശ്നങ്ങള്‍ അനുഭവപ്പെടാറുണ്ട്.

Image Credit: Shutterstock / Maskot Images

കഴിക്കുന്ന പ്രഭാത ഭക്ഷണത്തിനനുസരിച്ച് പഞ്ചസാരയുടെ തോത് വര്‍ധിക്കുകയോ കുറയുകയോ ചെയ്യാം.

Image Credit: Shutterstock / Dulin

നാരുകള്‍ അടങ്ങിയ ഭക്ഷണം

പ്രഭാത ഭക്ഷണത്തില്‍ നാരുകള്‍ ഉള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ഗ്ലൂക്കോസ് പ്രതികരണത്തിന്‍റെ തോത് മന്ദീഭവിപ്പിക്കും. ഗ്ലൂക്കോസ് സന്തുലനം നിലനിര്‍ത്താനും ഫൈബര്‍ ഭക്ഷണം സഹായകമാണ്.

Image Credit: Shutterstock / Somorendro Huidrom

ആരോഗ്യകരമായ കൊഴുപ്പ്

ഒലീവ് ഓയില്‍, നട്സ്, അവോക്കാഡോ, തേങ്ങ, പാല്‍, വെണ്ണ എന്നിങ്ങനെ ആരോഗ്യകരമായ കൊഴുപ്പ് ചേര്‍ന്ന ഭക്ഷണക്രമവും പ്രമേഹ രോഗികള്‍ക്ക് പ്രഭാതത്തില്‍ പിന്തുടരാം. മീനുകളിലും മീനെണ്ണയിലും ചിയ വിത്തുകളിലും ഫ്ളാക്സ് വിത്തുകളിലും വാള്‍നട്ടുകളിലും അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.

Image Credit: Shutterstock / Apolonia

ലീന്‍ പ്രോട്ടീന്‍

മുട്ട, മീന്‍, ബീന്‍സ്, നട്സ് എന്നിവ ഉള്‍പ്പെടുന്ന ലീന്‍ പ്രോട്ടീന്‍ ഭക്ഷണക്രമവും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കും.

Image Credit: Shutterstock / Elena Eryomenko

സ്റ്റാര്‍ച്ചില്ലാത്ത പച്ചക്കറികള്‍

തക്കാളി, സവാള, പച്ചിലകള്‍ എന്നിങ്ങനെ സ്റ്റാര്‍ച്ച് തോത് കുറഞ്ഞ പച്ചക്കറികളും പ്രമേഹ രോഗികള്‍ക്ക് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

Image Credit: Shutterstock / Ksenia_nagibina