വൈറ്റമിന്‍ ഡി ചേര്‍ന്ന ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത

3gtnspdtdo2a95c3f9buq78a9 6f87i6nmgm2g1c2j55tsc9m434-list 7qeqvab34q6e6iav61pdtdi90o-list

നമ്മുടെ ശരീരത്തില്‍ വെയില്‍ ഏല്‍ക്കുമ്പോള്‍ നിര്‍മിക്കപ്പെടുന്ന ഒരു പോഷണമാണ് വൈറ്റമിന്‍ ഡി. ഇതിനു പുറമേ ഭക്ഷണത്തിലൂടെയും നാം വൈറ്റമിന്‍ ഡി ശരീരത്തിലെത്തിക്കുന്നു.

Image Credit: Shutterstock

കാല്‍സ്യം ആഗീരണം ചെയ്യാന്‍ സഹായിക്കുന്ന വെറ്റമിന്‍ ഡി പല്ല് കേടാകുന്നതും പോട് വരുന്നതും മോണരോഗങ്ങളും തടയുന്നു

Image Credit: Shutterstock

ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വൈറ്റമിന്‍ ഡി സഹായിക്കുന്നു. ശരീരത്തില്‍ കുറഞ്ഞ തോതില്‍ വൈറ്റമിന്‍ ഡി ഉള്ളവര്‍ക്കും ശ്വാസകോശ അണുബാധ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യത അധികമാണ്

Image Credit: Shutterstock

ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തിന്റെ നിയന്ത്രണത്തിലും വൈറ്റമിന്‍ ഡി സഹായകമാണ്. ആറ് മാസം വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ നല്‍കുന്നതിലൂടെ രോഗികളില്‍ ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്താന്‍ സാധിക്കും

Image Credit: Shutterstock

ഉയര്‍ന്ന ശരീരഭാരം ഉള്ളവര്‍ക്ക് ശരീരത്തില്‍ വൈറ്റമിന്‍ ഡി തോത് കുറവായിരിക്കും. വൈറ്റമിന്‍ ഡിയും കാല്‍സ്യവും നിയന്ത്രിത ഭക്ഷണക്രമത്തോടൊപ്പം നല്‍കുന്നത് ഭാരം കുറയ്ക്കാന്‍ സഹായകമാണ്

Image Credit: Shutterstock

ഹൃദയസ്തംഭനം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും വൈറ്റമിന്‍ ഡി സഹായിക്കും. ഒരു വയസ്സ് മുതലുള്ളവര്‍ക്ക് പ്രതിദിനം 10 മൈക്രോഗ്രാം വൈറ്റമിന്‍ ഡി ആവശ്യമാണ്. സൂര്യപ്രകാശത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും ആവശ്യത്തിന് വൈറ്റമിന്‍ ഡി ലഭിക്കാത്തവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സപ്ലിമെന്റുകളെയും ആശ്രയിക്കാം

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article