കനത്ത ചൂടില്‍ കാക്കണം വയര്‍

content-mm-mo-web-stories 2n23rb927gm5ns6u1egjr01oag 489m82tbjiq52cdh0eah2omhbs content-mm-mo-web-stories-health-2023 gut-health-foods content-mm-mo-web-stories-health

അസഹനീയമായ ചൂടില്‍ വെന്തുരുകുകയാണ് നാട്. ഈ പൊള്ളുന്ന വെയിലത്ത് പലപ്പോഴും തകരാറിലാകുന്ന ഒന്നാണ് നമ്മുടെ വയറിന്റെ ആരോഗ്യം.

Image Credit: Shutterstock

ചൂടിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം

Image Credit: Shutterstock

ഹോള്‍ ഗ്രെയ്‌നുകള്‍

നാം സാധാരണ കഴിക്കുന്ന പരമ്പരാഗത ഭക്ഷണങ്ങള്‍ക്ക് പകരം ബാര്‍ലി, റാഗി, ക്വിനോവ പോലുള്ള ഹോള്‍ ഗ്രെയ്‌നുകള്‍ ചൂട് കാലത്ത് കൂടുതലായി കഴിക്കേണ്ടതാണ്. ഇത് ശരീരത്തിന് ആവശ്യമായ പോഷണങ്ങള്‍ നല്‍കുന്നതിനൊപ്പം വയറിന്റെ ആരോഗ്യത്തെയും സംരക്ഷിക്കും

Image Credit: Shutterstock

പഴം ചൂട് കാലത്ത് ഉണ്ടാകാവുന്ന അതിസാരം, വയറു വേദന എന്നിവയ്‌ക്കെല്ലാം ശമനം നല്‍കുന്നതാണ് വാഴപ്പഴം. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും പഴം സഹായിക്കും

Image Credit: Shutterstock

ഓട്‌സ്

വയറിലെ ഗുണപ്രദമായ ബാക്ടീരിയകളെ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഓട്‌സ് ദീര്‍ഘനേരം വയര്‍ നിറഞ്ഞ തോന്നലും ഉണ്ടാക്കും. മറ്റ് ആരോഗ്യഗുണങ്ങളും ഉള്ളതിനാല്‍ വേനല്‍ക്കാലത്ത് ഭക്ഷണക്രമത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്താം

Image Credit: Shutterstock

മോരിന്‍വെള്ളം

തൈരില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചുണ്ടാക്കുന്ന മോരിന്‍ വെള്ളം മികച്ചൊരു പ്രോബയോട്ടിക്‌സ് ഡ്രിങ്കാണ്. ദഹനപ്രശ്‌നങ്ങള്‍ക്കും വയര്‍വീര്‍ക്കലിനും മലബന്ധത്തിനും ഇത് ഉത്തമപരിഹാരമാണ്. കാലറി കുറഞ്ഞ ഈ പാനീയത്തില്‍ അവശ്യ വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു

Image Credit: Shutterstock

തൈര് സാദം

മോരിന്‍ വെള്ളം പോലെ തന്നെ പ്രോബയോട്ടിക്കുകള്‍ അടങ്ങിയ തൈര് സാദവും വേനലില്‍ കഴിക്കാന്‍ ഉത്തമമാണ്. കാല്‍സ്യവും പ്രോട്ടീനും ഇതില്‍ അടങ്ങിയിരിക്കുന്നു. ലഘുവായ ഈ ഭക്ഷണം ദഹിക്കാനും എളുപ്പമാണ്

Image Credit: Shutterstock