ഉയർന്ന രക്തസമ്മർദമോ? ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ

https-www-manoramaonline-com-web-stories-health https-www-manoramaonline-com-web-stories 6fdb9muqvovsf64g48j0fq97hf hypertension-diet 4vglcort5mt87fguoksj4cgrb3 https-www-manoramaonline-com-web-stories-health-2023

ചീര

ഉയർന്ന അളവിൽ സോഡിയം അടങ്ങിയ പച്ചക്കറിയാണിത്. രക്താതിമർദം ഉള്ളവർ തീർച്ചയായും ഇത് ഒഴിവാക്കേണ്ടതാണ്.

Image Credit: Shutterstock

ഉലുവയില

ഉലുവയിലയും ഒരിലക്കറിയാണ്. സോഡിയം ഇതിൽ കൂടുതലായതിനാൽ ഹൈപ്പർടെൻഷൻ ഉള്ളവർ ഉപയോഗിക്കരുത്

Image Credit: Istockphoto

ലെറ്റ്യൂസ്

സാലഡിലും മറ്റും ലെറ്റ്യൂസ് സാധാരണയായി ഉപയോഗിക്കുന്നു. ചീരയുടെ അത്രതന്നെ സോഡിയം ലെറ്റ്യൂസിലും ഉണ്ട്. രക്താതിമർദം ഉള്ളവർ ഇത് ഒഴിവാക്കണം. എന്നാൽ പൊട്ടാസ്യം കൂടുതൽ അടങ്ങിയ ഭക്ഷണത്തോടൊപ്പം ചെറിയ അളവില്‍ ഇത് കഴിക്കാം

Image Credit: Istockphoto

കശുവണ്ടി

കാലറിയും കൊഴുപ്പും ധാരാളം അടങ്ങിയതിനാൽ രക്താതിമർദം ഉള്ളവരും പൊണ്ണത്തടി, ഉയർന്ന കൊളസ്ട്രോൾ ഇവ ഉള്ളവരും കശുവണ്ടി ഒഴിവാക്കുന്നതാണ് നല്ലത്

Image Credit: Shutterstock

മസ്ക്മെലൺ

സോഡിയം ധാരാളമുള്ള പഴമാണ് മസ്ക്മെലൺ. ഹൈപ്പർടെൻഷൻ ഉള്ളവർ ഒഴിവാക്കേണ്ട ഫലം. എന്നാൽ കഴിക്കുകയാണെങ്കിൽ സോഡിയം കുറഞ്ഞ പഴങ്ങളോടൊപ്പം ചേർത്ത് ചെറിയ അളവിൽ കഴിക്കാം

Image Credit: Istockphoto

അച്ചാർ

അച്ചാറിൽ സോഡിയം ധാരാളമുണ്ട്. ആരോഗ്യകരമായ രക്തസമ്മർദം നിലനിർത്താൻ മിതമായ അളവിൽ മാത്രം അച്ചാർ ഉപയോഗിക്കാവൂ

Image Credit: Shutterstock

സോസുകൾ

രക്തസമ്മർദം ഉള്ളവർ ഉപ്പ് അധികം കഴിക്കാതെ ശ്രദ്ധിക്കും. എന്നാൽ സോഡിയം മറ്റ് പല സാധനങ്ങളിലും മറഞ്ഞിരിക്കുന്നു. സോസുകളിലും സുഗന്ധവ്യഞ്ജനങ്ങളിലും എല്ലാം പൂരിത കൊഴുപ്പുകളും പഞ്ചസാരയും എല്ലാം കൂടിയ അളവിൽ ഉണ്ട്

Image Credit: Shutterstock

തക്കാളി ജ്യൂസ്

പായ്ക്കറ്റിൽ ലഭിക്കുന്ന തക്കാളി ജ്യൂസിൽ ഒരു കപ്പിന്റെ മൂന്നിൽ ഒരു ഭാഗത്തിൽ 660 മില്ലിഗ്രാം സോഡിയം ഉണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്

Image Credit: Istockphoto

പായ്ക്ക് ചെയ്ത പച്ചക്കറികൾ, സൂപ്പുകൾ

സോഡിയത്തിന്റെ അളവ് കുറയ്ക്കാൻ ഫ്രഷ് ആയ പച്ചക്കറികൾ വാങ്ങാൻ ശ്രദ്ധിക്കണം. ടിന്നിലടച്ചു ലഭിക്കുന്ന എല്ലാത്തിലും സോഡിയം കൂടുതലായിരിക്കും. ഇവ നന്നായി കഴുകിയശേഷം മാത്രമേ ഉപയോഗിക്കാവൂ

Image Credit: Istockphoto

കൊഴുപ്പുകൾ

വറുത്തതും പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. പാലും കൊഴുപ്പു കൂടിയ പാലും എല്ലാം ദോഷകരമാണ്. കൊഴുപ്പു കുറഞ്ഞ പാലോ സ്കിംഡ് മിൽക്കോ ഉപയോഗിക്കാനും വറുത്തതും പ്രോസസ് ചെയ്തതുമായ ഭക്ഷണം ഒഴിവാക്കാനും ഉയർന്ന രക്തസമ്മർദം ഉള്ളവർ ശ്രദ്ധിക്കണം

Image Credit: Shutterstock