തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താം ആരോഗ്യകരമായ ഈ പാനീയങ്ങള്‍ വഴി

content-mm-mo-web-stories 13fbjf97u068e9e21qj306mqhf content-mm-mo-web-stories-health-2023 content-mm-mo-web-stories-health drinks-to-improve-thyroid-function 4fuv09tnlkbgbdlaemplttf1on

മഞ്ഞള്‍ ചേര്‍ത്ത പാല്‍

ആന്‍റി ഇന്‍ഫ്ളമേറ്ററി, ആന്‍റിസെപ്റ്റിക് ഗുണങ്ങളുള്ള വസ്തുവാണ് മഞ്ഞള്‍. ഇത് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും തൈറോയ്ഡിനെ ഉത്തേജിപ്പിക്കാനും സഹായിക്കും. കുര്‍ക്കുമിന്‍ തോത് ഏറ്റവും അധികമുള്ള ലാകഡോങ് മഞ്ഞള്‍ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്

Image Credit: Shutterstock / Olga Ilina

ആപ്പിള്‍ സിഡര്‍ വിനാഗിരി

ക്ഷാര സ്വഭാവമുള്ള ആപ്പിള്‍ സിഡര്‍ വിനാഗിരി രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കും. ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനാഗിരി വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാതിരിക്കാന്‍ സഹായിക്കും. ഇത് തൈറോയ്ഡിന്‍റെ പ്രവര്‍ത്തനത്തിനും നല്ലതാണ്.

Image Credit: Shutterstock / Mama_mia

മോരിന്‍വെള്ളം

തൈരില്‍ വെള്ളം ചേര്‍ത്ത് തയാറാക്കുന്ന മോരിന്‍ വെള്ളം ഒന്നാന്തരം പ്രോബയോട്ടിക് പാനീയമാണ്. വയറിലെ ഗുണപ്രദമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഇത് സഹായിക്കുന്നു. ആരോഗ്യകരമായ വയര്‍ നീര്‍ക്കെട്ട് കുറയ്ക്കുകയും ഇത് വഴി ഹൈപോതൈറോയ്ഡിസത്തിന്‍റെ കാരണങ്ങളിലൊന്ന് ഇല്ലാതാക്കുകയും ചെയ്യുന്നു.

Image Credit: Shutterstock / Holachef Hospitality

ബീറ്റ് റൂട്ട് കാരറ്റ് ജ്യൂസ്

ബീറ്റ് റൂട്ടും കാരറ്റും ചേര്‍ത്ത് തയാറാക്കുന്ന ജ്യൂസ് ഫൈറ്റോന്യൂട്രിയന്‍റുകളും ലൈകോഫൈന്‍ എന്ന ആന്‍റിഓക്സിഡന്‍റും ചേര്‍ന്നതാണ്. ഇതിലെ ഫൈബര്‍ തോതും തൈറോയ്ഡിന് ഗുണം ചെയ്യും.

Image Credit: Shutterstock / Africa Studio

പച്ചില ജ്യൂസ്

ചീര, അമരചീര, കെയ്ല്‍, മല്ലിയില, പുതിനയില തുടങ്ങിയ പച്ചിലകള്‍ വെള്ളരിയോ നാരങ്ങയോ ചേര്‍ത്ത് ജ്യൂസായി അടിച്ചെടുക്കാം. ഇതിലെ ക്ലോറോഫില്‍ കേട് വന്ന കോശങ്ങളെ പുനര്‍നിര്‍മിക്കാന്‍ സഹായിക്കും.

Image Credit: Shutterstock / IngridsI

നട് മില്‍ക്

സാധാരണ പാല്‍ ചിലപ്പോഴൊക്കെ ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാക്കാം. ഇതിനാല്‍ സാധാരണ പാലിന് പകരം നട് മില്‍ക് ഉപയോഗിക്കാവുന്നതാണ്. കശുവണ്ടി, ആല്‍മണ്ട് എന്നിവയെല്ലാം നട് മില്‍ക് ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്.

Image Credit: Shutterstock / LookerStudio

ഹെര്‍ബല്‍ ചായ

അശ്വഗന്ധ, ശതാവരി പോലുള്ള ചെടികള്‍ തൈറോയ്ഡിന്‍റെ മികച്ച പ്രവര്‍ത്തനത്തിന് സഹായിക്കുന്നതിനാല്‍ ഇവ ചേര്‍ത്ത് തയാറാക്കുന്ന ഹെര്‍ബല്‍ ചായ ഹൈപോതൈറോയ്ഡിസത്തെ നിയന്ത്രിക്കാൻ നല്ലതാണ്. ആന്‍റിഓക്സിഡന്‍റ് ഗുണങ്ങളുള്ള ഗ്രീന്‍ ടീയും തൈറോയ്ഡിന് ഗുണപ്രദമാണ്. സാധാരണ ചായക്കോ കാപ്പിക്കോ പകരം രാവിലെ വെറും വയറ്റില്‍ ഇവ ഉപയോഗിക്കുന്നത് നന്നായിരിക്കും.

Image Credit: Shutterstock / Olena Rudo