ഈ എട്ട് ഭക്ഷണങ്ങള്‍ പ്രഭാതഭക്ഷണത്തിന് തിരഞ്ഞെടുക്കരുത്

7lhut64fikr02na70fdh4e94ep content-mm-mo-web-stories content-mm-mo-web-stories-health-2023 foods-never-eat-for-breakfast pqfuqd9ibo89f1c5rb21c9ukf content-mm-mo-web-stories-health

ബ്രേക്ക്ഫാസ്റ്റ് സിറിയലുകള്‍

കോണ്‍ഫ്‌ളേക്‌സ് ഉള്‍പ്പെടെ പലതരം ബ്രേക്ക്ഫാസ്റ്റ് സിറിയലുകള്‍ ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. കുറച്ച് പാല്‍ തിളപ്പിച്ച് അതിലേക്ക് ചേര്‍ത്ത് കഴിച്ചാല്‍ മതിയെന്നതിനാല്‍ രാവിലെ തിരക്കിട്ട് ഓഫീസിലേക്കും മറ്റും ഓടുന്നവര്‍ക്കും ഇത് അനുയോജ്യമായിരിക്കാം. എന്നാല്‍ ഇതില്‍ ഒളിഞ്ഞിരിക്കുന്ന മധുരവും റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റുകളും ഇത് പ്രഭാതഭക്ഷണത്തിന് യോജിച്ചതല്ലാതെയാക്കുന്നു

Image Credit: Istockphoto

സോസേജുകള്‍

നമുക്ക് അത്ര പരിചിതമല്ലെങ്കിലും പാശ്ചാത്യ നാടുകളിലെ ക്ലാസിക് പ്രഭാതഭക്ഷണത്തില്‍ സോസേജുകള്‍ പലപ്പോഴും ഇടം പിടിച്ചിട്ടുണ്ടാകും. എന്നാല്‍ ഉയര്‍ന്ന സാച്ചുറേറ്റഡ് കൊഴുപ്പും ട്രാന്‍സ് കൊഴുപ്പും അടങ്ങിയ സോസേജുകള്‍ പ്രഭാത ഭക്ഷണത്തിന് അനുയോജ്യമല്ല

Image Credit: Istockphoto

മഫിനുകള്‍

ചില ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലൊക്കെ ബുഫെ ബ്രേക്ക്ഫാസ്റ്റിനൊപ്പം പലതരം രുചികളിലെ മഫിനുകള്‍ വിളമ്പാറുണ്ട്. എന്നാല്‍ കാലറിയും പഞ്ചസാരയും അധികം അടങ്ങിയിരിക്കുന്നതിനാല്‍ ഇതും നല്ലൊരു പ്രഭാതഭക്ഷണമായി കണക്കാക്കാന്‍ സാധിക്കില്ല

Image Credit: Istockphoto

ജ്യൂസുകള്‍

പഞ്ചസാര വീണ്ടും ചേര്‍ക്കാതെ വീട്ടില്‍ തയാറാക്കുന്ന ജ്യൂസ് കുഴപ്പമില്ലെങ്കിലും പായ്ക്ക് ചെയ്ത പലതരം ജ്യൂസുകള്‍ ഒഴിവാക്കേണ്ടതാണ്. ഇവയില്‍ പോഷണം കുറവാണെന്നത് മാത്രമല്ല കാലറിയും അധികമാണ്. പ്രമേഹരോഗികളെ സംബന്ധിച്ച് ഇത് അപകടകരവുമാണ്. പഴങ്ങള്‍ ജ്യൂസ് അടിക്കാതെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്

Image Credit: Istockphoto

വാഫിള്‍

വാഫിളുകള്‍ക്ക് മുകളിലേക്ക് പഴങ്ങളോ ഉണക്ക പഴങ്ങളോ തേനോ ഒക്കെ ചേര്‍ത്തെന്ന് പറഞ്ഞാലും ഇത് പ്രഭാതഭക്ഷണത്തിന് അനുയോജ്യമായ ഒരു വിഭവമല്ല

Image Credit: Istockphoto

ഫ്‌ളേവര്‍ ചേര്‍ത്ത യോഗര്‍ട്ട്

പ്രോബയോട്ടിക് ഭക്ഷണമായ യോഗർട്ട് വയറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ പലതരം ഫ്‌ളേവര്‍ ചേര്‍ത്ത യോഗര്‍ട്ടില്‍ കൂടുതലും മധുരമാണെന്നതിനാല്‍ അവ ഒഴിവാക്കേണ്ടതാണ്

Image Credit: Istockphoto

ബേക്കണ്‍

ബേക്കണില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയ്ക്ക് കാരണമാകാം. ഇതിനാല്‍ ഇതും പ്രഭാതഭക്ഷണത്തിന് അനുയോജ്യമല്ല

Image Credit: Istockphoto

ഗ്രനോള

നട്‌സും ബെറി പഴങ്ങളുമൊക്കെയുള്ള ഗ്രനോള മികച്ചൊരു പ്രഭാത ഭക്ഷണമായിട്ടാണ് പലരും കരുതുന്നത്. എന്നാല്‍ ഇതും ചോക്ലേറ്റ് തിന്നുന്ന പ്രതീതി മാത്രമേ പ്രഭാതഭക്ഷണമായി കഴിക്കുമ്പോള്‍ ഉണ്ടാക്കുകയുള്ളൂ. അത്ര മികച്ച പ്രഭാതഭക്ഷണ തിരഞ്ഞെടുപ്പല്ല ഗ്രനോള

Image Credit: Istockphoto