കുടലിന്‍റെയും വയറിന്‍റെയും ആരോഗ്യത്തിനു ശീലമാക്കാം ഈ പഴങ്ങള്‍

6f87i6nmgm2g1c2j55tsc9m434-list 6f7e7hdnhlhi83qc79sun8ttcd 7qeqvab34q6e6iav61pdtdi90o-list

ആപ്പിള്‍

ദഹനസംവിധാനത്തെ മെച്ചപ്പെടുത്തുന്ന പോഷണങ്ങളും ഫൈബറും അടങ്ങിയതാണ് ആപ്പിള്‍. ഇതിലെ പെക്ടിന്‍ പ്രീബയോട്ടിക് ആയിട്ടും പ്രവര്‍ത്തിക്കുന്നു. വയറിലെ ഉപകാരപ്രദമായ ബാക്ടീരിയ പെക്ടിനെ വിഘടിപ്പിക്കുന്നത് ഗ്യാസ്ട്രോ ഇന്‍റസ്റ്റൈനല്‍ വ്യവസ്ഥയുടെ ആകമാന ആരോഗ്യം മെച്ചപ്പെടുത്തും.

Image Credit: Shutterstock

പപ്പായ

പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനത്തെ സുഗമമാക്കുന്നതാണ്. പ്രധാന ഭക്ഷണത്തിന് മുന്‍പ് പപ്പായ കഴിക്കുന്നത് ദഹനപ്രക്രിയക്ക് തുടക്കമിടുകയും ഭക്ഷണത്തിന്‍റെ കാര്യക്ഷമമായ വിഘടനം ഉറപ്പാക്കുകയും ചെയ്യും

Image Credit: Shutterstock

ഓറഞ്ചുകള്‍

ഓറ‍ഞ്ചില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹന സംവിധാനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വയറിന്‍റെയും കുടലുകളുടെയും പ്രശ്നങ്ങള്‍ അകറ്റി നിര്‍ത്തുകയും ചെയ്യും. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശമനം നല്‍കും

Image Credit: Shutterstock

പേരയ്ക്ക

മറ്റ് പഴങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഡയറ്ററി ഫൈബറിനാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. ദിവസം ഒരു പേരയ്ക്ക കഴിക്കുന്നത് ശുപാര്‍ശ ചെയ്യപ്പെടുന്ന പ്രതിദിന ഫൈബറിന്‍റെ 12 ശതമാനം ശരീരത്തിന് നല്‍കും. കുടലുകളിലൂടെയുള്ള ഭക്ഷണത്തിന്‍റെ നീക്കം സുഗമമാക്കുന്ന പേരയ്ക്ക മലബന്ധത്തിന്‍റെ സാധ്യതയും കുറയ്ക്കും

Image Credit: Shutterstock

സ്ട്രോബെറി

ദഹനസംവിധാനത്തിലൂടെയുള്ള ഭക്ഷണത്തിന്‍റെ നീക്കത്തെ ഉത്തേജിപ്പിക്കുന്ന ഫൈബറുകള്‍ നിറയെ അടങ്ങിയതാണ് സ്ട്രോബെറി. ഇത് കൂടാതെ സ്ട്രോബെറിയിൽ വൈറ്റമിന്‍ സിയും വൈറ്റമിന്‍ ബി9ഉം ധാരാളമായി ഉണ്ട്

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article