ദന്താരോഗ്യത്തിന് പല്ല് തേച്ചാല്‍ മാത്രം മതിയോ?

https-www-manoramaonline-com-web-stories-health https-www-manoramaonline-com-web-stories 1j39bh978jobtb6qm4q8aodr4n https-www-manoramaonline-com-web-stories-health-2023 2aejmsbnkatuuvblrp33nhed0e dental-care-brushing

നമ്മുടെ ദൈനംദിന ശീലങ്ങളുടെ ഭാഗമാണ് പല്ല് തേപ്പ്. രാവിലെ എഴുന്നേല്‍ക്കുമ്പോഴും രാത്രി കിടക്കുന്നതിന് മുന്‍പും പല്ല് തേക്കുന്നവരാണ് നല്ലൊരു പങ്കും.

Image Credit: Shutterstock

എന്നാല്‍ നല്ല ദന്താരോഗ്യത്തിന് ഈ പല്ല് തേപ്പ് മാത്രം പോരെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. എത്ര തേച്ചാലും പല്ലുകള്‍ക്കിടയില്‍ ചിലപ്പോഴൊക്കെ അഴുക്കും അണുക്കളും പറ്റിപിടിച്ചിരിക്കും

Image Credit: Shutterstock

പല്ലുകളിലും മോണകളിലും നിന്ന് 60 ശതമാനം അണുക്കളെയും അഴുക്കിനെയും മാത്രമേ പല്ല് തേപ്പിലൂടെ നീക്കം ചെയ്യാന്‍ കഴിയൂ എന്ന് ഇന്ത്യന്‍ ഡെന്‍റല്‍ അസോസിയേഷന്‍ പറയുന്നു

Image Credit: Shutterstock

ദന്താരോഗ്യം നിലനിര്‍ത്തുന്നതിന് രണ്ട് നേരമുള്ള പല്ലു തേപ്പിന് പുറമേ ഇനി പറയുന്ന ചില കാര്യങ്ങള്‍ കൂടി സഹായിക്കും

Image Credit: Shutterstock

ഫ്ളോസ്

പല്ലുകള്‍ക്ക് ഇടയിലുള്ള അഴുക്ക് നീക്കം ചെയ്യുന്നതിന് ദിവസത്തില്‍ ഒരിക്കലെങ്കിലും ഫ്ളോസ് ചെയ്യുന്നത് നന്നായിരിക്കും. നൂല്‍ ഉപയോഗിച്ചും വെള്ളം ഉപയോഗിച്ചും ഫ്ളോസ് ചെയ്യാം. ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളും മറ്റും പൂര്‍ണ്ണമായും പല്ലുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഫ്ളോസ് അത്യാവശ്യമാണ്

Image Credit: Istockphoto

മൗത്ത് വാഷ്

അണുക്കളെ നശിപ്പിക്കാന്‍ സഹായിക്കുന്ന ഒരു മൗത്ത് വാഷ് ഉപയോഗിച്ച് ദിവസവും വായ കഴുകുന്നതും ദന്താരോഗ്യത്തില്‍ സഹായകമാണ്. അണുക്കളെ നീക്കം ചെയ്യുന്നതിന് പുറമേ മോണകള്‍ക്കും പല്ലുകള്‍ക്കും ഹാനികരമായ വായിലെ ആസിഡുകളെയും കെമിക്കലുകളെയും നിര്‍വീര്യമാക്കാനും മൗത്ത് വാഷ് സഹായിക്കും. മോണരോഗങ്ങളെ ചെറുക്കാനും ഇത് നല്ലതാണ്

Image Credit: Istockphoto

സന്തുലിത ഭക്ഷണം

പഞ്ചസാരയും സ്റ്റാര്‍ച്ചും ചേർന്ന ഭക്ഷണങ്ങളുടെ നിരന്തര ഉപയോഗം പല്ലുകള്‍ക്ക് കേട് വരുത്തും. ഇതിനാല്‍ ദന്താരോഗ്യത്തിന് ഇവയെല്ലാം പരിമിതപ്പെടുത്തണം. നാരുകളും കാല്‍സ്യവും സമൃദ്ധമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല്ലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്

Image Credit: Shutterstock

ഇലക്ട്രിക് ടൂത്ത്ബ്രഷ്

മുന്നോട്ടും പിറകിലേക്കും ചലിക്കുന്ന ഹെഡോഡ് കൂടിയ ഇലക്ട്രിക് ടൂത്ത് ബ്രഷ് പല്ല് തേക്കാന്‍ ഉപയോഗിക്കുന്നത് കൈ കൊണ്ട് തേക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട ഫലം നല്‍കും. കുറഞ്ഞത് രണ്ട് മിനിട്ടെങ്കിലും ബ്രഷ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ടൈമറുകള്‍ ഉള്ള ഇലക്ട്രിക് ബ്രഷ് സഹായിക്കും

Image Credit: Istockphoto

ദന്തപരിശോധന

ഇടയ്ക്കിടെ ദന്തരോഗവിദഗ്ധനെ കണ്ട് പല്ല് പരിശോധനയും വൃത്തിയാക്കലും നടത്തേണ്ടതും അത്യാവശ്യമാണ്. ദന്തരോഗങ്ങളെ കുറിച്ച് മുന്നറിയിപ്പ് ലഭിക്കാനും ആവശ്യമായ ചികിത്സകള്‍ തേടാനും ഇത് വഴി സാധിക്കും

Image Credit: Istockphoto