ഈ അര്‍ബുദ ലക്ഷണങ്ങള്‍ അവഗണിക്കരുത്

https-www-manoramaonline-com-web-stories-health https-www-manoramaonline-com-web-stories 2hol892d79aev3e75itrbd8rd7 cancer-signs 3bf5mr28aof9fbb1vioub9f0os https-www-manoramaonline-com-web-stories-health-2023

ലോകത്തിലെ ആറ് മരണങ്ങളില്‍ ഒന്ന് അര്‍ബുദം മൂലം സംഭവിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2020ല്‍ മാത്രം 10 ദശലക്ഷം പേരോളം അര്‍ബുദം ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്.

Image Credit: Shutterstock

പലപ്പോഴും അര്‍ബുദ രോഗചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളി വൈകിയുള്ള രോഗനിര്‍ണയമാണ്. അര്‍ബുദവുമായി ബന്ധപ്പെട്ട് ഇനി പറയുന്ന ചില ലക്ഷണങ്ങള്‍ പലരും പലപ്പോഴും നിസ്സാരമെന്ന് കരുതി അവഗണിക്കാറുണ്ട്

Image Credit: Shutterstock

ക്ഷീണം

അമിതമായ ക്ഷീണം അര്‍ബുദത്തിന്‍റെ പ്രധാന രോഗലക്ഷണങ്ങളില്‍ ഒന്നാണ്. ഈ ക്ഷീണം വര്‍ധിച്ചു വരുകയും രോഗിക്ക് രാവിലെ ഉണരുമ്പോൾ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടുള്ള തരത്തില്‍ ഇത് മാറുകയും ചെയ്യും. ക്ഷീണം ദൈനംദിന ജീവിതത്തെ ബാധിക്കുന്ന അവസ്ഥ വന്നാല്‍ അര്‍ബുദരോഗത്തിന്‍റെ സാധ്യത തള്ളിക്കളയരുത്

Image Credit: Shutterstock

ഭാരനഷ്ടം

പ്രത്യേകിച്ച് വ്യായാമമോ ഭക്ഷണനിയന്ത്രണമോ ഒന്നും കൂടാതെ തന്നെ ഭാരം കുറയുന്ന സാഹചര്യവും അര്‍ബുദ ലക്ഷണമാണ്. ഇത് മറ്റു ചില രോഗങ്ങളുടെ കൂടി ലക്ഷണമാണെന്നതിനാല്‍ ആവശ്യമായ പരിശോധന രോഗനിര്‍ണയത്തിനായി നടത്തേണ്ടതാണ്

Image Credit: Shutterstock

ചര്‍മത്തില്‍ തിണര്‍പ്പ്

രക്താര്‍ബുദം അഥവാ ലുക്കീമിയ ബാധിച്ച് ചര്‍മത്തിന് കീഴിലുള്ള രക്തകോശങ്ങള്‍ പൊട്ടുന്നത് ദേഹത്തില്‍ പലയിടത്തും തിണര്‍പ്പുകള്‍ ഉണ്ടാകാന്‍ കാരണമാകും

Image Credit: Shutterstock

കണ്ണുകളില്‍ വേദന

കണ്ണുകളില്‍ കുത്തിക്കൊള്ളുന്നത് പോലെയുള്ള വേദന അനുഭവപ്പെടുന്നത് ഇവയ്ക്കുള്ളിലെ അര്‍ബുദ വളര്‍ച്ചയുടെ സൂചനയാണ്. ഈ വേദനയും പലപ്പോഴും അവഗണിക്കപ്പെടാറുണ്ട്

Image Credit: Shutterstock

തലവേദന

ഇടയ്ക്കിടെ ഉണ്ടാകുന്നതും ക്രമമായി തീവ്രത വര്‍ധിക്കുകയും ചെയ്യുന്ന തലവേദനയും അര്‍ബുദ ലക്ഷണമാണ്. തലച്ചോറിലെ അര്‍ബുദ വളര്‍ച്ചയുടെ ഈ ആദ്യ സൂചനകളും നിസ്സാരമായി എടുക്കരുത്

Image Credit: Shutterstock

വേദനാജനകമായ ആര്‍ത്തവം

ആര്‍ത്തവത്തില്‍ വേദനയുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ കനത്ത രീതിയിലുള്ള രക്തസ്രാവവും അസഹനീയമായ വേദനയുമെല്ലാം അത്ര സാധാരണമല്ല. ഇവ വൈദ്യപരിശോധന ആവശ്യമുള്ള ലക്ഷണങ്ങളാണ്. അമിതമായ ആര്‍ത്തവവേദന എന്‍ഡോമെട്രിയല്‍ കാന്‍സര്‍ മൂലം ഉണ്ടാകാം

Image Credit: Shutterstock

സ്തനങ്ങളിലെ വ്യത്യാസം

സ്ത്രീകളില്‍ പൊതുവേ കണ്ടു വരുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. സ്തനങ്ങളുടെയും മുലക്കണ്ണുകളുടെയും വലുപ്പത്തില്‍ വരുന്ന വ്യത്യാസം, മുലക്കണ്ണുകള്‍ ഉള്ളിലേക്ക് തള്ളുന്നത്, ഇവയില്‍ നിന്നുള്ള സ്രവങ്ങള്‍ എന്നിവയെല്ലാം സ്തനാര്‍ബുദ ലക്ഷണമാണ്

Image Credit: Shutterstock