രക്തത്തില്‍ നിന്ന് വിഷവസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളാനും ദഹനത്തെ സഹായിക്കുന്ന ബൈല്‍ ഉത്പാദിപ്പിക്കാനും പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനുമെല്ലാം സഹായിക്കുന്ന സുപ്രധാന അവയവമാണ് കരള്‍.
ശരിയായ പരിചരണവും ശ്രദ്ധയും ലഭിക്കാത്തതിനാല്‍ കരള്‍ രോഗം പിടിപെടുന്നവരുടെ എണ്ണം ഇന്ത്യയില്‍ ഉയരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു
കരളിനെ ആരോഗ്യത്തോടെ സൂക്ഷിക്കാനും കരള്‍ രോഗങ്ങളെ അകറ്റി നിര്‍ത്താനും ഇനി പറയുന്ന ഏഴ് കാര്യങ്ങള്‍ സഹായിക്കും
ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാം. പഴങ്ങളും പച്ചക്കറികളും പച്ചിലകളുമെല്ലാം അടങ്ങിയ പോഷകസമ്പുഷ്ടമായ ഭക്ഷണം കരളിന്‍റെ ആരോഗ്യം നിലനിര്‍ത്തും
അമിതമായ പഞ്ചസാര ഒഴിവാക്കാം
ഉപ്പ് കഴിക്കുന്നതിന്‍റെ അളവും പരിമിതപ്പെടുത്താം
ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ ശ്രദ്ധിക്കാം. ബോഡി മാസ് ഇന്‍ഡെക്സിന്‍റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധവയ്ക്കുക
ആരോഗ്യകരമായ ജീവിതത്തിന് നിത്യവും വ്യായാമം ചെയ്യുക
മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നത് വിഷവസ്തുക്കളെ നീക്കം ചെയ്യാനുള്ള കരളിന്‍റെ ശേഷിയെ മെച്ചപ്പെടുത്തും
മദ്യപാനം, പുകവലി പോലുള്ള ശീലങ്ങള്‍ ഒഴിവാക്കുക