ഈ ഭക്ഷണങ്ങള്‍ ഉച്ചയ്ക്ക് കഴിക്കരുത്

6f87i6nmgm2g1c2j55tsc9m434-list 76lp091tbq009rjocm33pupq9g 7qeqvab34q6e6iav61pdtdi90o-list

എല്ലാ ഭക്ഷണങ്ങളും എല്ലാ നേരവും കഴിക്കാന്‍ പറ്റില്ല. നേരം തെറ്റി ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നമ്മുടെ ദഹനത്തെയും ചയാപചയത്തെയുമെല്ലാം ബാധിക്കും.

Image Credit: Shutterstock

ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ ഉച്ചയ്ക്ക് കഴിക്കാന്‍ അനുയോജ്യമല്ലെന്ന് ന്യൂട്രീഷന്മാര്‍ പറയുന്നു

Image Credit: Shutterstock

കഴിഞ്ഞ ദിവസത്തെ എരിവ് കൂടിയ ഭക്ഷണം

എത്ര രുചിയുള്ള ഭക്ഷണമാണെങ്കിലും പഴകി കഴിഞ്ഞാല്‍ കഴിക്കുന്നത് അത്ര നല്ലതല്ല. പ്രത്യേകിച്ച് ബിരിയാണി പോലുള്ള എരിവുള്ള ഭക്ഷണം. ദിവസങ്ങള്‍ പഴകിയ എരിവുള്ള ഭക്ഷണം വീണ്ടും വീണ്ടുമെടുത്ത് ചൂടാക്കി കഴിക്കുന്നത് വയറിന് പണി തരും

Image Credit: Shutterstock

വറുത്ത ഭക്ഷണങ്ങള്‍

ഉച്ചനേരത്ത് പൊതുവേ കാലറി അധികമുള്ള ഭക്ഷണങ്ങളാണ് നാം കഴിക്കാറുള്ളത്. എന്നാല്‍ ഫ്രൈഡ് ചിക്കന്‍ പോലുള്ള വറുത്ത ഭക്ഷണങ്ങള്‍ ഉച്ചയ്ക്ക് ഒഴിവാക്കേണ്ടതാണ്

Image Credit: Shutterstock

സാലഡും സൂപ്പും

സാലഡ്, സൂപ്പ് പോലുള്ള കാലറി കുറഞ്ഞ ഭക്ഷണങ്ങളും ഉച്ചനേരത്ത് അത്ര പ്രയോജനപ്രദമല്ല. രാത്രി വരെ വിശക്കാതിരിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ് ഈ സമയത്ത് ഉചിതം

Image Credit: Shutterstock

പഴങ്ങള്‍

ഉച്ചഭക്ഷണത്തിന് മുന്‍പോ ശേഷമോ പഴങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കണം. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും

Image Credit: Shutterstock

സാന്‍ഡ് വിച്ചും പിസ്സയും പാസ്തയും

സാന്‍ഡ് വിച്ചും പിസ്സയും പാസ്തയുമെല്ലാം വയര്‍ നിറയ്ക്കുന്ന ഭക്ഷണങ്ങള്‍ തന്നെ. എന്നാല്‍ ഉച്ചനേരത്ത് ഇവയൊന്നും അത്ര ശുപാര്‍ശ ചെയ്യപ്പെടുന്ന വിഭവങ്ങളല്ല

Image Credit: Shutterstock

സ്മൂത്തി, ജ്യൂസ്, ഷേക്ക്

സ്മൂത്തി, ജ്യൂസ്, ഷേക്ക് എന്നിവയൊക്കെ കുടിച്ച് വയര്‍ നിറച്ചാല്‍ പിന്നെ ഉച്ചഭക്ഷണം കഴിക്കേണ്ടതില്ലല്ലോ എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാല്‍ ഇവ ദീര്‍ഘനേരത്തേക്ക് ആവശ്യമുള്ള ഊര്‍ജം ശരീരത്തിന് നല്‍കില്ല എന്നതിനാല്‍ ഉച്ചഭക്ഷണത്തിന് പകരമാവില്ല

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article