പ്രമേഹത്തെ തടുക്കാം ഈ ആരോഗ്യ ശീലങ്ങള്‍ വഴി

2v6jcge7c13dd8m474vuj2elvf https-www-manoramaonline-com-web-stories-health https-www-manoramaonline-com-web-stories diabetes-healthy-habits https-www-manoramaonline-com-web-stories-health-2023 2gc1jlu7var44k4d7e377i1iui

ഇന്ന് സമൂഹത്തിലെ നല്ലൊരു ശതമാനം പേരെ അലട്ടുന്ന ജീവിതശൈലീ രോഗമാണ് പ്രമേഹം. ലോകജനസംഖ്യയുടെ 17 ശതമാനവും പ്രമേഹബാധിതരാണെന്ന് കണക്കുകള്‍.

Image Credit: Shutterstock

ഇനി പറയുന്ന ചില ആരോഗ്യകരമായ ശീലങ്ങള്‍ പ്രമേഹത്തെ പ്രതിരോധിക്കാന്‍ സഹായിക്കും

Image Credit: Shutterstock

ഭാരം കുറയ്ക്കാം

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നത് പ്രമേഹ നിയന്ത്രണത്തില്‍ അതിപ്രധാനമാണ്. ഏഴ് ശതമാനം ശരീരഭാരം കുറയ്ക്കുന്നത് പ്രമേഹ സാധ്യത 60 ശതമാനം വരെ കുറയ്ക്കാം

Image Credit: Shutterstock

ഇടയ്ക്കിടെയുള്ള പരിശോധന

ഇടയ്ക്കിടെയുള്ള പ്രമേഹ പരിശോധന ഈ രോഗത്തെ നേരത്തെ തിരിച്ചറിയാനും ആവശ്യമായ മാറ്റങ്ങള്‍ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വരുത്താനും സഹായിക്കും. 45 വയസ്സിന് മുകളിലുള്ളവര്‍ ഇടയ്ക്കിടെ പ്രമേഹപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്

Image Credit: Shutterstock

പുകവലി ഉപേക്ഷിക്കാം

പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല അപകടം ഉണ്ടാക്കുക. പ്രമേഹം ഉള്‍പ്പെടെ പലവിധ ആരോഗ്യസങ്കീര്‍ണതകളും ഇത് കാരണമാകും. പുകവലി ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കും. ടൈപ്പ് 2 പ്രമേഹ സാധ്യത വലിയൊരളവില്‍ കുറയ്ക്കാന്‍ പുകവലി നിര്‍ത്തുന്നത് സഹായിക്കും

Image Credit: Shutterstock

വെള്ളം കുടിക്കാം

മധുരവും പ്രിസര്‍വേറ്റീവുകളും മറ്റ് അനാരോഗ്യകരമായ ചേരുവകളും അടങ്ങിയ പാനീയങ്ങള്‍ക്ക് പകരം ദാഹിക്കുമ്പോൾ വെള്ളം കുടിക്കാനായി തിരഞ്ഞെടുക്കാം. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും അമിതമായ കാലറി ശരീരത്തിലെത്താതെ തടയുകയും ചെയ്യും

Image Credit: Shutterstock

ഉയര്‍ന്ന ഫൈബര്‍ ഉപയോഗം

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിത്യവും ഉപയോഗിക്കുന്നതും പ്രമേഹ സാധ്യത കുറയ്ക്കും. ഫൈബര്‍ ഭക്ഷണത്തില്‍ നിന്നുമുള്ള പഞ്ചസാരയുടെ ആഗീരണത്തിന്‍റെ വേഗം കുറയ്ക്കും. ഇത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാതിരിക്കാന്‍ സഹായിക്കും

Image Credit: Shutterstock

റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റിന്‍റെ തോത് കുറയ്ക്കാം

പഞ്ചസാരയും റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം ഗ്ലൂക്കോസ്, ഇന്‍സുലിന്‍ തോതുകള്‍ ഉയര്‍ത്തുന്നവയാണ്. ഇതിനാല്‍ മധുരപാനീയങ്ങള്‍, ഡിസേര്‍ട്ടുകള്‍, സംസ്കരിച്ച സ്നാക്സുകള്‍, റിഫൈന്‍ ചെയ്ത ധാന്യങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കേണ്ടതാണ്

Image Credit: Istockphoto