കൊളസ്ട്രോള്‍ കുറയ്ക്കാം ഈ അഞ്ച് സ്വാഭാവിക വഴികളിലൂടെ

https-www-manoramaonline-com-web-stories-health https-www-manoramaonline-com-web-stories 44ofotoknnq84sm0877ucvoj3e 5fpnq85904ca6ls9lvc10bioe3 cholesterol-lowering-five-tips https-www-manoramaonline-com-web-stories-health-2023

രക്തത്തില്‍ കാണപ്പെടുന്ന മെഴുക് പോലുള്ള പദാര്‍ഥമാണ് കൊളസ്ട്രോള്‍. കോശങ്ങളുടെ ആവരണവും ഹോര്‍മോണുകളും വൈറ്റമിന്‍ ഡിയും നിര്‍മിക്കുന്നതിന് ശരീരം കൊളസ്ട്രോളിനെ ഉപയോഗപ്പെടുത്തുന്നു.

Image Credit: Shutterstock

ചീത്ത കൊളസ്ട്രോള്‍ എന്നറയിപ്പെടുന്ന ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ കുറയ്ക്കാന്‍ ഇനി പറയുന്ന ജീവിതശൈലി മാറ്റങ്ങള്‍ വരുത്തണം

Image Credit: Shutterstock

ആരോഗ്യകരമായ ഭക്ഷണക്രമം

കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും പ്രത്യേകിച്ച് സാച്ചുറേറ്റഡ് ഫാറ്റും ട്രാന്‍സ് ഫാറ്റും കുറവുള്ള സന്തുലിതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കേണ്ടത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്നുകള്‍, ലീന്‍ പ്രോട്ടീന്‍ എന്നിവയെല്ലാം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം

Image Credit: Shutterstock

അവോക്കാഡോ, നട്സ്, ഒലീവ് ഓയില്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ് തിരഞ്ഞെടുക്കാവുന്നതാണ്. റെഡ് മീറ്റ്, ഫുള്‍ ഫാറ്റ് പാലുത്പന്നങ്ങള്‍, വറുത്തതും പൊരിച്ചതും സംസ്കരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ‌ ഒഴിവാക്കേണ്ടതാണ്

Image Credit: Shutterstock

നിത്യവും വ്യായാമം

ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും കൊളസ്ട്രോള്‍ കുറയ്ക്കാനും നിത്യവും വ്യായാമം ചെയ്യേണ്ടതാണ്. മിതമായ തോതിലുള്ള വ്യായാമമാണെങ്കില്‍ ആഴ്ചയില്‍ 150 മിനിട്ടും കഠിനമായ വ്യായാമമുറകളാണെങ്കില്‍ ആഴ്ചയില്‍ 75 മിനിട്ടും ചെയ്യേണ്ടതാണ്. നടത്തം, ഓട്ടം, സൈക്ലിങ്, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങളെല്ലാം നല്ലതാണ്

Image Credit: Shutterstock

പുകവലി ഉപേക്ഷിക്കുക

പുകവലി രക്ത ധമനികളെ നശിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതിനാല്‍ പുകവലി ശീലമുള്ളവര്‍ ഇത് ഉടന്‍ തന്നെ നിര്‍ത്തേണ്ടതാണ്

Image Credit: Shutterstock

സമ്മര്‍ദം നിയന്ത്രിക്കണം

നിരന്തരമായ സമ്മര്‍ദം ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും കൊളസ്ട്രോള്‍ തോത് ഉയര്‍ത്തുകയും ചെയ്യും. മെഡിറ്റേഷന്‍, യോഗ, ശ്വസന വ്യായാമങ്ങള്‍ എന്നിവയിലൂടെ സമ്മര്‍ദം കുറയ്ക്കാന്‍ ശ്രമിക്കേണ്ടതാണ്

Image Credit: Shutterstock

ഇടയ്ക്കിടെയുള്ള ആരോഗ്യപരിശോധന

ഇടയ്ക്കിടെ ആരോഗ്യപരിശോധനകള്‍ നടത്തേണ്ടത് കൊളസ്ട്രോള്‍ തോത് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമാണ്. 30 വയസ്സ് പിന്നിടുന്നവരെല്ലാം ലിപിഡ് തോത് പരിശോധിക്കേണ്ടതാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. 45നും 55നും ഇടയില്‍ പ്രായമുള്ളവര്‍ ഓരോ ഒന്ന് രണ്ട് വര്‍ഷം കൂടുമ്പോഴും കൊളസ്ട്രോള്‍ പരിശോധന നടത്തണം

Image Credit: Shutterstock