ഗര്‍ഭാശയമുഖ അര്‍ബുദം തടയാം

content-mm-mo-web-stories 5do2qa0blh3d31tfia0visflpf 6bakoabjld7a6nb8d8n7hqt1ip content-mm-mo-web-stories-health-2023 content-mm-mo-web-stories-health cervical-cancer

സ്ത്രീകളില്‍ പൊതുവായി കാണപ്പെടുന്ന അര്‍ബുദങ്ങളാണ് സ്തനാര്‍ബുദവും ഗര്‍ഭാശയമുഖ അര്‍ബുദവും.

Image Credit: Shutterstock

സെര്‍വിക്കല്‍ കാന്‍സര്‍ അഥവാ ഗര്‍ഭാശയമുഖ അര്‍ബുദം ഹ്യൂമന്‍ പാപ്പിലോമ വൈറസ്(എച്ച്പിവി) അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളിലെ പ്രത്യുത്പാദനക്ഷമമായ കാലഘട്ടത്തില്‍, പ്രത്യേകിച്ച് ഗര്‍ഭധാരണ സമയത്ത് ഈ അര്‍ബുദം വലിയ വെല്ലുവിളികള്‍ ഉയര്‍ത്താറുണ്ട്

Image Credit: Shutterstock

ഗര്‍ഭാശയമുഖ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങൾ നോക്കാം

Image Credit: Shutterstock

ആരോഗ്യകരമായ ശരീരഭാരം

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടത് എച്ച്പിവി അനുബന്ധ അര്‍ബുദത്തിന്‍റെയും അണുബാധയുടെയും പ്രതിരോധത്തിന് അത്യാവശ്യമാണ്. അമിതവണ്ണം ഉയര്‍ന്ന എച്ച്പിവി അണുബാധ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു

Image Credit: Shutterstock

പോഷക സമ്പുഷ്ടമായ ഭക്ഷണം

പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും ലീന്‍ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ സന്തുലിതമായ ഭക്ഷണക്രമം പല തരത്തിലുള്ള അര്‍ബുദങ്ങളുടെ സാധ്യത കുറയ്ക്കുന്നു. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണം ശരീരത്തിലെ നീര്‍ക്കെട്ട് കുറച്ച് അര്‍ബുദ സാധ്യത വെട്ടിച്ചുരുക്കുന്നു

Image Credit: Shutterstock

പുകവലിയും മദ്യപാനവും ഒഴിവാക്കാം

സ്തനാര്‍ബുദം, ശ്വാസകോശ അര്‍ബുദം, കരള്‍ അര്‍ബുദം എന്നിവയുടെയെല്ലാം സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ് പുകവലിയും മദ്യപാനവും. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക വഴി സ്ത്രീകള്‍ക്ക് ഗര്‍ഭാശയമുഖ അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാം

Image Credit: Shutterstock

എച്ച്പിവി വാക്സീന്‍

ഗര്‍ഭാശയമുഖ അര്‍ബുദത്തിന് കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ എച്ച്പിവി വാക്സീന്‍ വഴി സാധിക്കും. പെണ്‍കുട്ടികള്‍ ഒന്‍പത് വയസ്സിനും 13 വയസ്സിനും ഇടയില്‍ എച്ച്പിവി പ്രതിരോധ കുത്തിവയ്പ്പെടുക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്

Image Credit: Shutterstock

ഇടയ്ക്കിടെയുള്ള പരിശോധന

പാപ് സ്മിയര്‍ ടെസ്റ്റാണ് ഗര്‍ഭാശയമുഖ അര്‍ബുദം കണ്ടെത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. വേദനാരഹിതവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ഈ പരിശോധനയ്ക്ക് ചുരുങ്ങി സമയവും ചെലവുമേ ആവശ്യമുള്ളൂ

Image Credit: Shutterstock