ദഹനക്കേട് അകറ്റാൻ കഴിക്കാം ഈ പഴങ്ങൾ

content-mm-mo-web-stories digection-fruits 4sejaaqho84tq9avmmgu9cr916 4506ief8qojdnrat78hepdnerd content-mm-mo-web-stories-health-2023 content-mm-mo-web-stories-health

പലപ്പോഴും പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ദഹനക്കേട്. ഇഷ്ടഭക്ഷണം അധികം കഴിക്കുന്നതുകൊണ്ടോ അനാരോഗ്യ ഭക്ഷണങ്ങൾ കഴിക്കുന്നതു കൊണ്ടോ ഒക്കെ ദഹനക്കേട് ഉണ്ടാകാം

Image Credit: Shutterstock

വയറിന് കനം, ഓക്കാനം, ദഹനക്കേട് ഇതെല്ലാം ബുദ്ധിമുട്ടിക്കുന്നു എങ്കിൽ ദഹനം മെച്ചപ്പെടുത്താനും മാർഗങ്ങളുണ്ട്. ഉദരത്തെ ആരോഗ്യമുളളതാക്കുന്ന ചില പഴങ്ങൾ ദഹനക്കേട് അകറ്റും

Image Credit: Shutterstock

ദഹനം മെച്ചപ്പെടുത്തുന്ന 5 പഴങ്ങൾ ഇവയാണ്

Image Credit: Shutterstock

ആപ്പിൾ

ലോകത്ത് ധാരാളം പേർ കഴിക്കുന്ന ഫലമാണിത്. ആപ്പിളിൽ അടങ്ങിയ പെക്റ്റിൻ എന്ന വസ്തു മലബന്ധത്തിൽ നിന്നും അതിസാരത്തിൽ നിന്നും ആശ്വാസം നൽകും. ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു

Image Credit: Shutterstock

വാഴപ്പഴം

ഉദരവ്രണങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയയെ പുറന്തള്ളാൻ വാഴപ്പഴം സഹായിക്കും. ദഹനവ്യവസ്ഥയെ ആരോഗ്യമുളളതാക്കാനും വാഴപ്പഴം സഹായിക്കും

Image Credit: Shutterstock

മാമ്പഴം

മാമ്പഴത്തിൽ ഭക്ഷ്യനാരുകൾ ഉണ്ട്. ഇത് മലാശയ അർബുദസാധ്യത കുറയ്ക്കുന്നു. ഭക്ഷണം വേഗത്തിൽ ദഹിക്കാൻ സഹായിക്കുന്ന എൻസൈമുകൾ മാമ്പഴത്തിലുണ്ട്. മലബന്ധം അകറ്റാനും ഇത് സഹായിക്കുന്നു

Image Credit: Istockphoto

കിവി

നാരുകള്‍ ധാരാളമുള്ള കിവിക്ക് ലാക്സേറ്റീവ് ഗുണങ്ങളും ഉണ്ട്. ദഹനത്തിന് സഹായിക്കുന്നു. കിവിയിലടങ്ങിയ ആക്റ്റിനിഡിൻ എന്ന എൻസൈം ആണ് പ്രോട്ടീന്റെ ദഹനം സുഗമമാക്കുന്നത്. രുചികരമായ ഒരു പഴം കൂടിയാണ കിവി

Image Credit: Shutterstock

ആപ്രിക്കോട്ട്

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പഴമാണ് ആപ്രിക്കോട്ട്. വൈറ്റമിൻ സി ധാരാളം അടങ്ങിയതിനാൽ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. ദഹനം സുഗമമാക്കുന്നു. മലബന്ധം അകറ്റുന്നു

Image Credit: Istockphoto