എങ്ങനെ വര്‍ക്ഔട്ട് ചെയ്യുന്നു എന്നത് പോലെ തന്നെ നിര്‍ണ്ണായകമാണ് എപ്പോള്‍ വര്‍ക്ഔട്ട് ചെയ്യുന്നു എന്നതും.
വര്‍ക്ഔട്ടും വ്യായാമവുമെല്ലാം ചെയ്യാനുള്ള സമയം ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍, ജീവിതശൈലി, വ്യക്തിഗത ലക്ഷ്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി മാറിക്കൊണ്ടിരിക്കും.
രാവിലെ വര്‍ക്ഔട്ട് ചയാപചയം മെച്ചപ്പെടുത്താനും കൂടുതല്‍ കലോറി കത്തിക്കാനും എന്‍ഡോര്‍ഫിനുകളെ പുറപ്പെടുവിച്ച് ദിവസം മുഴുവന്‍ പോസിറ്റീവ് മനോഭാവം പ്രകടിപ്പിക്കാനും രാവിലത്തെ വര്‍ക്ഔട്ട് സഹായിക്കും.
ഉച്ചയ്ക്ക് ശേഷം വര്‍ക്ഔട്ട് ഈ സമയത്ത് ശരീരതാപനിലയും പേശികളുടെ പ്രവര്‍ത്തനവും ഉച്ചസ്ഥായിയില്‍ ഇരിക്കുന്നതിനാല്‍ പരുക്ക് ഏല്‍ക്കുമെന്ന ഭയമില്ലാതെ മികച്ച പ്രകടനം വര്‍ക്ഔട്ടില്‍ കാഴ്ച വയ്ക്കാന്‍ സാധിക്കും
വൈകുന്നേരത്തെ വര്‍ക്ഔട്ട് ദിവസം മുഴുവന്‍ നീണ്ട ജോലിക്ക് ശേഷം സമ്മര്‍ദ്ദം അകറ്റാന്‍ വൈകുന്നേരത്തെ വര്‍ക്ഔട്ട് സഹായിക്കും. ശരീരതാപനിലയും പേശികളുടെ പ്രവര്‍ത്തനവും സജീവമായി തുടരുന്നതും അനുകൂല ഘടകമാണ്.
താൽപര്യങ്ങൾക്ക് അനുസരിച്ച് സമയം കണ്ടെത്തി വ്യായാമം ചെയ്യാം