പഞ്ചസാരയോടുള്ള അമിതാസക്തി കുറയ്‌ക്കാൻ ഈ സസ്യങ്ങൾ പരീക്ഷിക്കാം

2rsuolb0elotcengjkeujnfnij content-mm-mo-web-stories-health-2024 content-mm-mo-web-stories herbs-which-reduce-sugar-cravings 4pucaoa0peolj5t6qmokidmtbq content-mm-mo-web-stories-health

കറുവപ്പട്ട

ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിക്കാന്‍ കറുവപ്പട്ട സഹായിക്കും. പ്രമേഹരോഗികളുടെ ആരോഗ്യത്തിനും നല്ലത്

Image Credit: Canva

ഉലുവ

രക്തപ്രവാഹത്തിലേക്കുള്ള പഞ്ചസാരയുടെ ആഗീരണം മെല്ലെയാക്കും. ഇത്‌ പഞ്ചസാരയുടെ തോതിനെയും ആസക്തിയെയും നിയന്ത്രിക്കുകയും ഗ്ലൈസിമിക്‌ നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യും.

Image Credit: Canva

ചക്കരക്കൊല്ലി

പ്രമേഹ നിയന്ത്രണത്തിന്‌ ഉപയോഗിച്ച്‌ വരുന്ന ആയുര്‍വേദ മരുന്നാണ്‌. വായിലെ മധുരത്തെ ബ്ലോക്ക്‌ ചെയ്യുന്ന ഈ ഔഷധം അത്‌ വഴി പഞ്ചസാരയോടുള്ള ആസക്തി കുറയ്‌ക്കുന്നു.

Image Credit: Canva

തുളസി

ആന്റി ഡയബറ്റിക്‌ ഗുണങ്ങളുള്ള ചെടിയാണ്‌ തുളസി. രക്തത്തിലെ പഞ്ചസാരയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളെ കുറയ്‌ക്കാനും പ്രമേഹ രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും തുളസി സഹായകമാണ്‌.

Image Credit: Canva

ചൊറിതണം

കൊടിത്തൂവ, ചൊറിയണം എന്നെല്ലാം അറിയപ്പെടുന്ന നെറ്റില്‍ ലീഫ്‌ ധാരാളം ധാതുക്കളും പോഷണങ്ങളും അടങ്ങിയ ചെടിയാണ്‌. ശരീരത്തിലെ നീര്‍ക്കെട്ട്‌ കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാരയുടെ തോത്‌ നിയന്ത്രിക്കാനും ചൊറിയണം ഉപയോഗിക്കാറുണ്ട്‌.

Image Credit: Canva

ആര്യവേപ്പ്‌

പഞ്ചസാരയുടെ തോത്‌ കുറയ്‌ക്കാനും ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്താനും മാത്രമല്ല ദഹനത്തെ പിന്തുണയ്‌ക്കാനും ആര്യവേപ്പിന്റെ ഇല നല്ലതാണ്‌.

Image Credit: Canva

ആയുര്‍വേദ ഡോക്ടറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഔഷധസസ്യങ്ങള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാവുന്നതാണ്‌.

Image Credit: Canva