വീട്ടിൽ എലിയുണ്ടെങ്കിൽ ഈ രോഗങ്ങളെ ഭയക്കണം

content-mm-mo-web-stories-health-2024 content-mm-mo-web-stories 1n0i2sojv1f75pluot618tu87h life-threatening-diseases-caused-by-rats-living-in-your-house content-mm-mo-web-stories-health 4b1ce4vmqrevi458vhqqlje6ku

കാഴ്ചയിൽ ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും നമ്മുടെ ജീവൻ തന്നെ കവരാവുന്ന പല രോഗങ്ങൾക്കും എലികൾ കാരണമാകാറുണ്ട്

Image Credit: Canva

ഹാന്റ വൈറസ്

എലികളുടെ മൂത്രം, കാഷ്ഠം, ഉമിനീര് എന്നിവയിലൂടെ മനുഷ്യരിലേക്ക് പകരാവുന്ന വൈറസ് ആണിത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും മരണത്തിനും വരെ ഈ രോഗം കാരണമാകാം

Image Credit: Canva

എലിപ്പനി

ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. ഉയര്‍ന്ന പനി, തലവേദന, ചുവന്ന കണ്ണുകള്‍, വയര്‍ വേദന, പേശീവേദന, കുളിര്‍, ഛര്‍ദ്ദി, മഞ്ഞപ്പിത്തം, അതിസാരം, ചര്‍മ്മത്തില്‍ തിണര്‍പ്പുകള്‍ എന്നിവയെല്ലാം എലിപ്പനിയുടെ ലക്ഷണങ്ങളാണ്.

Image Credit: Canva

പ്ലേഗ്

എലികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതും പിന്നീട് പകര്‍ച്ചവ്യാധിയായി നിരവധി പേരുടെ മരണത്തിന് ഇടയാക്കിയിട്ടുള്ളതുമായ ഭീകര രോഗമാണ് ബ്യൂബോണിക് പ്ലേഗ്.

Image Credit: Canva

സാല്‍മൊണെല്ലോസിസ്

സാല്‍മൊണെല്ല വൈറസ് പരത്തുന്ന രോഗമാണ് ഇത്. ഈ വൈറസുകള്‍ക്ക് എലികള്‍, മുയലുകള്‍, ഗിനി പന്നികള്‍ എന്നിവയില്‍ നിന്നെല്ലാം മനുഷ്യരിലേക്ക് പകരാന്‍ സാധിക്കും.

Image Credit: Canva

വൃത്തിയുള്ള ചുറ്റുപാടിൽ ജീവിക്കുന്നതും കൃത്യമായ കരുതലും രോഗങ്ങളിൽനിന്ന് അകറ്റി നിർത്തും

Image Credit: Canva