ഈ ഭക്ഷണങ്ങൾ സമ്മർദ്ദം കുറയ്ക്കും, തലച്ചോറിന്റെ ശേഷിയെ മെച്ചപ്പെടുത്തും

64o6j22sj8g6qi6j7mmaq3k3ag 6f87i6nmgm2g1c2j55tsc9m434-list 7qeqvab34q6e6iav61pdtdi90o-list

ദഹനപ്രശ്‌നങ്ങള്‍, ഭാരവര്‍ധനവ്‌, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര എന്നിവയെല്ലാം സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാണ്‌.

Image Credit: Canva

കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ ആരോഗ്യത്തെ മാത്രമല്ല മനസ്സിന്റെ ആരോഗ്യത്തെയും ബാധിക്കാറുണ്ട്‌.

Image Credit: Canva

ബീറ്റ്‌റൂട്ട്‌

നൈട്രിക്‌ ഓക്‌സൈഡ്‌ അമിത അളവില്‍ അടങ്ങിയ ബീറ്റ്‌റൂട്ട്‌ രക്തപ്രവാഹത്തെ സഹായിക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു

Image Credit: Canva

ബ്ലൂബെറി

ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സ്‌ കുറയ്‌ക്കാനും ധാരണശേഷി വര്‍ദ്ധിപ്പിക്കാനും ബ്ലൂബെറി സഹായിക്കും. തലച്ചോറിനെ സംരക്ഷിച്ച്‌ മൂഡ്‌ മെച്ചപ്പെടുത്താനും നല്ലത്.

Image Credit: Canva

അവക്കാഡോ

മോണോസാച്ചുറേറ്റഡ്‌ കൊഴുപ്പിനാല്‍ സമ്പന്നമായ അവോക്കാഡോ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല സമ്മര്‍ദ്ദ ഹോര്‍മോണുകളെ നിയന്ത്രിക്കുകയും ചെയ്യും.

Image Credit: Canva

മാതളനാരങ്ങ

സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്ന ഓക്‌സിഡേറ്റീവ്‌ ക്ഷയം പരിഹരിക്കാന്‍ മാതളനാരങ്ങ സഹായകമാണ്‌. വിഷാദരോഗം കുറയ്‌ക്കാനും ഈ പഴം സഹായിക്കും.

Image Credit: Canva