അമിതവണ്ണം സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് ആഴ്ചയില്‍ കുറഞ്ഞത് 5 ദിവസം പ്രതിദിനം 20 മിനിട്ടെങ്കിലും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്.
30 വയസ്സിന് ശേഷം ഇടയ്ക്കിടെ മുലകള്‍ സ്വയം പരിശോധനയ്ക്ക് വിധേയമാക്കണം. ആര്‍ത്തവചക്രത്തിന്‍റെ പത്താം നാള്‍ ഇത്തരം പരിശോധന നടത്തുന്നതാകും അനുയോജ്യം.
സംസ്കരിച്ചതും അമിതമായി കൊഴുപ്പും ഉപ്പും പഞ്ചസാരയും അടങ്ങിയിട്ടുള്ളതുമായ ജങ്ക് ഫുഡ് വിഭവങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കും.
കുടുംബത്തില്‍ ആര്‍ക്കെങ്കിലും സ്തനാര്‍ബുദം ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഇതിനുള്ള സാധ്യത അധികമാണെന്നു മനസ്സിലാക്കി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.
സന്തുലിതമായ ഭക്ഷണക്രമവും സമ്മര്‍ദ്ദ നിയന്ത്രണ മാര്‍ഗ്ഗങ്ങളും നല്ല ഉറക്കവുമെല്ലാമായി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാന്‍ ശ്രമിക്കേണ്ടതും സ്തനാര്‍ബുദ നിയന്ത്രണത്തില്‍ സുപ്രധാനമാണ്
ആദ്യത്തെ കുട്ടിയ്ക്കായുള്ള ഗര്‍ഭധാരണം 30 വയസ്സിന് മുന്‍പ് നടക്കേണ്ടതും സ്തനാര്‍ബുദ നിയന്ത്രണത്തില്‍ സുപ്രധാനമാണ്.