സംസ്ക്കരിച്ച മാംസവും ചുവന്ന മാംസവും ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും അർബുദ സാധ്യത കുറയ്ക്കുകയും പേശീവളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും
ഫ്രഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കൻ, കേക്ക്,എന്നിവയിലെല്ലാം ട്രാൻസ് ഫാറ്റുകളാണ് അമിതമായി അടങ്ങിയിരിക്കുന്നത് ഇവ ഒഴിവാക്കി നട്സ്, നട് ബട്ടർ, അവോക്കാഡോ എന്നിവയിലെല്ലാമുള്ള ആരോഗ്യകരമായ കൊഴുപ്പ് ഉപയോഗിക്കണം
മിഠായി, ഡോനട്ട്, മധുരം ചേർന്ന സ്നാക്സുകൾ, ശീതള പാനീയങ്ങൾ എന്നിവയെല്ലം ആവശ്യമില്ലാത്ത തോതിൽ പഞ്ചസാര ഉള്ളിലെത്തിക്കും. ഇവയിലെ കാർബോഹൈഡ്രേറ്റ് ശരീരത്തിന് അത്ര നല്ലതല്ല.
മദ്യം അകത്തു ചെന്നു കഴിഞ്ഞാൽ മറ്റ് എന്തിനേക്കാലും ആദ്യം അതിനെ നീക്കം ചെയ്യാൻ ശരീരം ശ്രമിക്കും. ഇത് പേശീ വളർച്ചയ്ക്ക‌് ആവശ്യമായ പോഷണങ്ങൾ ചയാപചയം ചെയ്യാനുള്ള ശരീരത്തിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കും.
പേശി വളർത്താൻ വർക്ക് ഔട്ടിനൊപ്പം ചില സപ്ലിമെന്റുകൾ കഴിക്കുന്നത് ഗുണം ചെയ്യാറുണ്ട്. എന്നാൽ ഇവയുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തി മാത്രമേ കഴിക്കാവൂ