കരൾ രോഗത്തിന്റെ ലക്ഷണങ്ങളും മുന്നറിയിപ്പുകളും തിരിച്ചറിയണം

755te4m9dfechekamquridlcuo content-mm-mo-web-stories-health-2024 content-mm-mo-web-stories warning-signs-and-symptoms-of-liver-diseases 1b15q52pdbhm34k1ij6jd1augi content-mm-mo-web-stories-health

അനാരോഗ്യകരമായ ഭക്ഷണശൈലി, വ്യായാമമില്ലായ്‌മ, മദ്യപാനം എന്നിവ കരളിന്റെ ആരോഗ്യത്തിന്‌ വെല്ലുവിളിയാണ്

Image Credit: Canva

ചര്‍മ്മത്തിന്‌ മഞ്ഞ നിറം

ചര്‍മ്മത്തിനും കണ്ണുകള്‍ക്കും മങ്ങലും മഞ്ഞ നിറവും വരുന്നത്‌ കരളിന്റെ ആരോഗ്യം തൃപ്‌തികരമല്ലെന്ന സൂചനയാണ്

Image Credit: Canva

ചൊറിച്ചില്‍

നിറം മാറ്റത്തിന്‌ പുറമേ ചൊറിച്ചിലും കരള്‍ രോഗികളില്‍ കാണപ്പെടാറുണ്ട്‌

Image Credit: Canva

അത്യധികമായ ക്ഷീണം

നിരന്തരമായ ക്ഷീണത്തിന്‌ പിന്നിലും ഒരു പക്ഷേ കരള്‍ രോഗമായേക്കാം.നാളുകളായി തുടരുന്ന ക്ഷീണത്തിന് ഡോക്ടറെ കാണണം

Image Credit: Canva

വിശപ്പില്ലായ്‌മ

കരളിന്‌ വരുന്ന പ്രശ്‌നങ്ങള്‍ ഭക്ഷണത്തെ വിഘടിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ബാധിക്കും. ഇതിന്റെ ഭാഗമായി വിശപ്പില്ലായ്‌മയും അലസതയും ബാധിക്കാം

Image Credit: Canva

ഓക്കാനവും ഛര്‍ദ്ദിയും

ഇവ പല രോഗങ്ങളുടെയും ലക്ഷണമാണെന്നതിനാല്‍ പലപ്പോഴും കരളിന്റെ പ്രശ്‌നം മൂലമാണെന്ന്‌ തിരിച്ചറിയപ്പെടാതെ പോകാറുണ്ട്‌

Image Credit: Canva

മദ്യപാനം ഒഴിവാക്കുന്നതും നിത്യവും 20 മിനിട്ടെങ്കിലും വ്യായാമം ചെയ്യുന്നതും കരളിന്റെ ആരോഗ്യത്തിനു നല്ലതാണ്

Image Credit: Canva