സ്ത്രീകൾ അവഗണിക്കുന്ന ഈ ലക്ഷണങ്ങൾ കാൻസറിന്റേതാകാം

content-mm-mo-web-stories-health-2024 content-mm-mo-web-stories 12p9bcnr3kdbc3g1uovdsvv7p1 content-mm-mo-web-stories-health 2sagk4n0ovmm3gi8ha1skg8rbk these-signs-can-be-symptoms-of-cancer

വിട്ടുമാറാത്ത ചുമയും തൊണ്ടയടപ്പും ലങ് കാൻസറിന്റെയോ തൊണ്ടയിലെ കാൻസറിന്റെയോ ലക്ഷണമാകാം. വിശദമായ പരിശോധനയും കൃത്യമായ രോഗ നിർണയവും ആവശ്യമാണ്.

Image Credit: Canva

സ്തനങ്ങളിലുണ്ടാകുന്ന മുഴ, വീക്കം, ചുവപ്പ്, മുലഞെട്ടിനുണ്ടാകുന്ന വ്യത്യാസം അവയിൽ നിന്നു വരുന്ന സ്രവങ്ങൾ എന്നിവ സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാകാം

Image Credit: Canva

ആർത്തവ സമയത്ത് അല്ലാതെയുള്ള രക്തസ്രാവം ശ്രദ്ധിക്കണം. ആർത്തവ വിരാമ ശേഷമോ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴോ ഉള്ള രക്തസ്രാവം ഗർഭാശയമുഖ കാൻസറിന്റെയോ അണ്ഡാശയ കാൻസറിന്റെയോ ലക്ഷണമാകാം

Image Credit: Canva

കഴുത്തിന് മുന്നിൽ വീക്കമോ നീരോ ഉണ്ടാവുകയും അവയുടെ വലുപ്പംകൂടുകയും നാല് ആഴ്ചലധികം ഈ വീക്കം തുടരുകയും ചെയ്യുന്നുവെങ്കിൽ തീർച്ചയായും വിദഗ്ധ പരിശോധന നടത്തണം. പലപ്പോഴും ഇത് തൈറോയിഡ് കാൻസറിന്റെ ലക്ഷണമാണ്.

Image Credit: Canva

ഭക്ഷണത്തിലോ വ്യായാമത്തിലോ മാറ്റം വരുത്താതെ തന്നെ അകാരണമായി ശരീരഭാരം കുറയുകയാണെങ്കിൽ അർബുദലക്ഷണമാകാം.

Image Credit: Canva

ചർമത്തിലെ മറുകുകളുടെ വലുപ്പം, ആകൃതി, നിറം എന്നിവ വ്യത്യാസപ്പെടുന്നുണ്ടെങ്കിൽ അത് സ്കിൻ കാൻസറിന്റെ ലക്ഷണമാകാം

Image Credit: Canva