നോമ്പു തുറക്കുന്നത് അമിത ഭക്ഷണത്തോടെയാവരുത്. രക്തത്തിലെ പഞ്ചസാര ഒരുപാട് കൂടാൻ അത് ഇടയാക്കും..
നാരങ്ങാവെള്ളം, ഓറഞ്ച് ജ്യൂസ് തുടങ്ങി പുളിരസമുള്ള പഴച്ചാറുകൾ നോമ്പ് തുറക്കുമ്പോൾ കുടിക്കരുത്
നോമ്പു തുറക്കുമ്പോൾ കഴിക്കുന്ന ഈന്തപ്പഴത്തിന്റെയും മധുരമുള്ള ജ്യൂസിന്റെയും അളവ് കുറയ്ക്കണം
പഴച്ചാറുകളെക്കാൾ നല്ലത് പച്ചക്കറി ജ്യൂസാണ്
ഇടയത്താഴത്തിന് അന്നജം നിറഞ്ഞ കാർബോഹൈഡ്രേറ്റുകൾ കഴിക്കണം. ചപ്പാത്തി, ബ്രെഡ് എന്നിവ ഉത്തമം.
പ്രമേഹമുണ്ടെങ്കിൽ ഗുളികയുടെയും ഇൻസുലിന്റെയും അളവ് വ്രതകാലത്ത് കുറയ്ക്കുകയോ മാറ്റം വരുത്തുകയോ വേണ്ടിവരും. എന്നാൽ, ഇത് ഡോക്ടറുടെ ഉപദേശ പ്രകാരമേ ആകാവൂ