ആരോഗ്യകരമായ രീതിയില്‍ ഉപവസിക്കാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

content-mm-mo-web-stories-health-2024 content-mm-mo-web-stories healthy-way-of-fasting 1m8giknl364fdle4fl6c3rddl2 content-mm-mo-web-stories-health l15tacl9stlcbl91ca3l28ooh

ക്രമമായി ഇതിലേക്ക്‌ എത്തുക

പെട്ടെന്നൊരു ദിവസം ഉപവാസം ആരംഭിക്കുന്നത്‌ ശരീരത്തിന്‌ ഞെട്ടലുണ്ടാക്കാം.ഇതിനാല്‍ കുറച്ച്‌ ദിവസത്തേക്ക്‌ ക്രമത്തില്‍ ഭക്ഷണ പാനീയങ്ങള്‍ കുറച്ച്‌ കൊണ്ട്‌ വരുന്നത്‌ ഗുണം ചെയ്യും

Image Credit: Canva

പഞ്ചസാര നിയന്ത്രിക്കാം

ഉപവാസം ആരംഭിക്കുന്നതിന്‌ മുന്‍പ്‌ ഉയര്‍ന്ന തോതിലുള്ള മധുരം കഴിക്കരുത്‌. കാരണം ഉപവാസം ആരംഭിച്ച ശേഷം രക്തത്തിലെ പഞ്ചസാരയുടെ തോത്‌ താഴാന്‍ ഇടയുണ്ട്‌.

Image Credit: Canva

മരുന്നുകളെ പറ്റി ഡോക്ടറുമായി ചര്‍ച്ച ചെയ്യാം

ഏതെങ്കിലും മരുന്നുകള്‍ കഴിച്ചു കൊണ്ടിരിക്കുന്നവര്‍ ഉപവാസം ആരംഭിക്കുന്നതിന്‌ മുന്‍പ്‌ ഡോക്ടറെ കണ്ട്‌ ഇക്കാര്യത്തില്‍ വിദഗ്‌ധ നിര്‍ദ്ദേശം തേടണം.

Image Credit: Canva

ജലാംശം നിലനിര്‍ത്തണം

ഉപവാസ സമയത്ത്‌ ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത്‌ അത്യാവശ്യമാണ്‌. ഫിറ്റ്‌നസിനു വേണ്ടി ഉപവസിക്കുന്നവര്‍ ഇതിനാല്‍ തന്നെ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

Image Credit: Canva

ശാരീരിക അധ്വാനം കുറയ്‌ക്കാം

ഉപവാസ സമയത്ത്‌ അധികം ശരീരം അനങ്ങിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രമിക്കണം. ഭക്ഷണപാനീയങ്ങള്‍ ഇല്ലാതിരിക്കുന്ന നേരത്തെ കഠിനമായ വ്യായാമങ്ങളും ഒഴിവാക്കണം.

Image Credit: Canva

ഉപവാസം നിര്‍ത്തുന്നതും ക്രമത്തിലാകണം

നോയമ്പെടുക്കുന്നവര്‍ ഇതിന്‌ ശേഷം പഴയ ഭക്ഷണക്രമത്തിലേക്കും നേരെ എടുത്ത്‌ ചാടരുത്‌. ക്രമേണ ദിവസങ്ങളോ ആഴ്‌ചകള്‍ കൊണ്ടോ വേണം പഴയ ഭക്ഷണക്രമത്തിലേക്ക്‌ പൂര്‍ണ്ണമായും മടങ്ങാന്‍

Image Credit: Canva