ഉറക്കത്തെ സ്വാധീനിക്കുന്ന ശരീരത്തിലെ നിര്‍ണ്ണായകമായ ഹോര്‍മോണ്‍ ആണ് മെലടോണിന്‍.
ഉറക്കമില്ലായ്‌മയ്‌ക്ക് പരിഹാരമായി മെലടോണിന്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നവരുണ്ട്. എന്നാൽ ഈ ഭക്ഷണങ്ങൾ ഉറക്കം മെച്ചപ്പെടുത്തും
കാല്‍സ്യം മാത്രമല്ല മെലടോണിനും അടങ്ങിയതാണ് പാല്‍. ഇത് ഉറക്കമില്ലായ്‌മയ്‌ക്കുള്ള പരമ്പരാഗത പരിഹാരമാണ്
പ്രോട്ടീനും അവശ്യ പോഷണങ്ങളും അടങ്ങിയതാണ് മുട്ടകള്‍. മെലടോണിന്‍ സമ്പന്നമായ മുട്ടകള്‍ ദിവസവും ഒരെണ്ണം കഴിക്കുന്നത് വഴി ഉറക്കം മെച്ചപ്പെടും
സാല്‍മണ്‍, മത്തി പോലുള്ള കൊഴുപ്പുള്ള മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകളും മെലടോണിനും വൈറ്റമിന്‍ ഡിയും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം നല്ല ഉറക്കത്തെ നല്‍കും
മെലടോണിന്‍, വൈറ്റമിന്‍ സി, പൊട്ടാസിയം, കോപ്പര്‍, മഗ്നീഷ്യം, ഫൈബര്‍ എന്നിവ ചെറിപഴങ്ങളിലുണ്ട്. ചെറി പഴങ്ങള്‍ കഴിക്കുന്നതും ടാര്‍ട്ട് ചെറി ജ്യൂസ് കുടിക്കുന്നതും ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തും.
ആല്‍മണ്ട്, പിസ്‌ത, വാള്‍നട്ട് എന്നിങ്ങനെയുള്ള നട്‌സുകള്‍ മെലടോണിന്റെ സമ്പുഷ്ട സ്രോതസ്സുകളാണ്. അനാരോഗ്യകരമായ സ്‌നാക്‌സുകള്‍ക്ക് പകരം ഇവ കഴിക്കുന്നത് ഉറക്കത്തെ സഹായിക്കും.