ശരീരത്തില്‍ പ്രോട്ടീന്‍ അഭാവമോ? അറിയാം ഈ ലക്ഷണങ്ങള്‍

content-mm-mo-web-stories-health-2024 o2631a7o7j1ntbqga453o4sa0 content-mm-mo-web-stories symptoms-of-protein-shortage-in-diet 2cavnh9lt29aaa2ettiped1uc content-mm-mo-web-stories-health

നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അവശ്യ പോഷണമാണ്‌ പ്രോട്ടീന്‍

Image Credit: Canva

ആവശ്യത്തിന്‌ പ്രോട്ടീന്‍ ശരീരത്തിന്‌ ലഭിക്കുന്നുണ്ടോ എന്നറിയാന്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ സഹായിക്കും.

Image Credit: Canva

ചര്‍മം, മുടി, നഖം

നഖം പൊട്ടുക, മുടി കൊഴിയുക, ചര്‍മ്മം ചെതുമ്പലുകള്‍ ഉള്ളതാകുക എന്നിവ പ്രോട്ടീന്‍ അഭാവത്തിന്റെ ലക്ഷണമാണ്

Image Credit: Canva

പേശികളുടെ വലുപ്പം കുറയും

പേശികള്‍ വളര്‍ത്താനും സംരക്ഷിക്കാനും പ്രോട്ടീന്‍ ആവശ്യമാണ്‌. പ്രോട്ടീന്‍ ഭക്ഷണം കഴിക്കാത്തവരില്‍ പേശികളുടെ വലുപ്പം കുറയാന്‍ ഇതിനാല്‍ സാധ്യതയുണ്ട്‌

Image Credit: Canva

വര്‍ധിച്ച വിശപ്പ്‌

എന്തെല്ലാം കഴിച്ചിട്ടും പെട്ടെന്ന്‌ വിശക്കുന്നത്‌ ആവശ്യത്തിന്‌ പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഇല്ലെന്നതിന്റെ സൂചനയാണ്‌

Image Credit: Canva

നീര്‌

കൈകാലുകളിൽ പല കാരണങ്ങളാൽ നീര് ഉണ്ടാകാം. അതിൽ ഒരു കാരണം പ്രോട്ടീന്‍ അഭാവത്തെ തുടര്‍ന്ന്‌ ശരീരഭാഗങ്ങളില്‍ ദ്രാവകം കെട്ടിക്കിടക്കുന്നതാണ്‌

Image Credit: Canva

ഹോര്‍മോണല്‍ അസന്തുലനം

ഭക്ഷണത്തിലെ പ്രോട്ടീന്‍ അഭാവം ഹോര്‍മോണ്‍ സന്തുലനം താളം തെറ്റാനും ഇടയാക്കും. ഇത്‌ മൂഡിനെ ബാധിക്കുകയും വിഷാദം, ദേഷ്യം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും

Image Credit: Canva

മുട്ട, ചിക്കന്‍, മീന്‍, പാലുത്‌പന്നങ്ങള്‍

നട്‌സ്‌, വിത്തുകള്‍, കോട്ടേജ്‌ ചീസ്‌, കടല, ബീന്‍സ്‌, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം പ്രോട്ടീന്റെ സമ്പുഷ്ട സ്രോതസ്സുകളാണ്‌

Image Credit: Canva