ഭംഗി കണ്ട് മാമ്പഴം വാങ്ങിയാൽ പലപ്പോഴും പണി കിട്ടാനാണ് സാധ്യത
കൃത്രിമമാണോയെന്ന് മനസ്സിലാക്കാൻ വഴിയുണ്ട്
സ്വാഭാവികമായി പഴുത്ത മാങ്ങയ്ക്ക് പൂർണമായി മഞ്ഞ നിറമുണ്ടാകും. എന്നാൽ കൃത്രിമമായി പഴുപ്പിച്ചവയിൽ ചില സ്ഥലങ്ങളിൽ മാത്രമാകും മഞ്ഞ നിറം.
കൃത്രിമമായി പഴുപ്പിച്ചവയിൽ കറുത്ത പാടുകൾ ഉണ്ടാകും
മാങ്ങയിൽ ലഭിക്കുന്ന സ്വാഭാവികമായ പഴുത്ത മണവും മധുരവും കൃത്രിമമായി പഴുപ്പിച്ചവയിൽ ലഭിക്കില്ല
സ്വാഭാവികമായി പഴുത്ത മാങ്ങ എളുപ്പത്തിൽ മുറിക്കാനാകും. എന്നാൽ മറ്റുള്ളവ എളുപ്പത്തിൽ മുറിക്കാൻ സാധിക്കില്ല കൃത്രിമമായി പഴുപ്പിച്ച മാങ്ങ വെള്ളം നിറഞ്ഞ ബക്കറ്റിൽ പൊങ്ങിക്കിടക്കും. എന്നാൽ മറ്റുള്ളവ വെള്ളത്തിൽ മുങ്ങി അടിയിലേക്കു പോകും.