ദഹനത്തിനു സഹായിക്കുന്നു. മലബന്ധം തടഞ്ഞ് ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നു
ല്യൂട്ടിൻ, സീസാന്തിൻ തുടങ്ങിയ നിരോക്സീകാരികൾ ചോളത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്
കൊഴുപ്പും കാലറിയും കുറവായതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ നല്ലതാണ്
കോംപ്ലക്സ് കാർബോ ഹൈഡ്രേറ്റുകളുടെ ഉറവിടമാണ് ചോളം. ദിവസം മുഴുവൻ ഊർജമേകാൻ ഇത് സഹായിക്കും.
ചർമത്തിലെ തകരാറുകൾ പരിഹരിച്ച് ആരോഗ്യകരമായ ചർമം നൽകുന്നു.
ചോളത്തിലടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
കണ്ണിന്റെ ആരോഗ്യത്തിനു വേണ്ട 2 കരോട്ടിനോയ്ഡുകളായ ല്യൂട്ടിൻ, സീസാന്തിൻ എന്നിവ ചോളത്തിൽ ധാരാളമായുണ്ട്.
ഗ്ലൂട്ടൻ സെൻസിറ്റിവിറ്റി, സീലിയാക് ഡിസീസ് ഇവയുള്ളവർക്ക് കഴിക്കാവുന്ന ഗ്ലൂട്ടൻ രഹിത ഭക്ഷണമാണ് ചോളം.