ചർമത്തിൽ കാണപ്പെടുന്ന ചെറിയ വളർച്ചകളാണ് പാലുണ്ണി.
ചർമത്തിൽ മടക്കുകൾ ഉള്ളയിടങ്ങളിൽ, അതായത് കഴുത്തിൽ, കക്ഷം, നാഭീപ്രദേശം, കൺപോളകൾ എന്നിവിടങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്.
ചർമത്തിന്റെ നിറമോ അൽപം ഇരുണ്ട നിറമോ ആയിരിക്കും ഇവയ്ക്ക്.
പാരമ്പര്യം, പൊണ്ണത്തടി, പ്രമേഹം, പ്രായമാകൽ എന്നിവയാണ് പലപ്പോഴും കാരണമാകാറുള്ളത്
പാലുണ്ണിയിൽ പുതിയ വളർച്ചയോ മാറ്റങ്ങളോ കണ്ടാൽ ശ്രദ്ധിക്കണം. വൈദ്യപരിശോധനയും ആവശ്യമാണ്.
അസ്വസ്ഥതയുണ്ടാക്കുന്നെങ്കിൽ ചർമവിദഗ്ധന്റെ സഹായത്തോടെ പാലുണ്ണി നീക്കം ചെയ്യാൻ സാധിക്കും.