തലച്ചോറിന്റെ ആരോഗ്യത്തിന് ഇവ ശ്രദ്ധിക്കൂ

6f87i6nmgm2g1c2j55tsc9m434-list 6muqrhv149h6lv58gb4bnbb564 7qeqvab34q6e6iav61pdtdi90o-list

പ്രായമേറും തോറും നമ്മുടെ തലച്ചോറിന്റെ ശക്തി ക്ഷയിക്കാനുള്ള സാധ്യതയും വര്‍ധിക്കും

Image Credit: Canva

നമ്മുടെ പെരുമാറ്റം, ഓര്‍മ, തനിയെ കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷി എന്നിങ്ങനെ പലതും തലച്ചോറിന്റെ ക്ഷമതയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു

Image Credit: Canva

ദിവസവുമുള്ള വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, നല്ല ഉറക്കം എന്നിങ്ങനെ നമ്മുടെ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തലച്ചോറിനെയും ദീര്‍ഘകാലം കാത്ത്‌ രക്ഷിക്കും

Image Credit: Canva

പുകവലിയും മദ്യപാനവുമൊക്കെ തലച്ചോറിന്‌ കേടായതിനാല്‍ ഇവ ഒഴിവാക്കുന്നത്‌ തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തും.

Image Credit: Canva

ഒറ്റക്കാലില്‍ നില്‍ക്കാന്‍ നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ നിങ്ങളുടെ ബാലന്‍സ്‌ നിലനിര്‍ത്തുന്ന നല്ലൊരു വ്യായാമമാണ്‌

Image Credit: Canva

ഇത്തരം എയറോബിക്‌ വ്യായാമങ്ങള്‍ തലച്ചോറിനെ പോഷിപ്പിക്കുന്ന രാസവസ്‌തുക്കള്‍ പുറപ്പെടുവിക്കുകയും ന്യൂറോണുകളെ സഹായിക്കുകയും ചെയ്യും

Image Credit: Canva

പാകം ചെയ്യുമ്പോള്‍ വെണ്ണയ്‌ക്ക്‌ പകരം ഒലീവ്‌ എണ്ണ ഉപയോഗിക്കുന്നത്‌ തലച്ചോറിന്റെ ആരോഗ്യത്തിന്‌ നല്ലതാണ്‌. മീനുകളിലും മറ്റും അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡും തലച്ചോറിന്‌ കരുത്തേകുന്നു

Image Credit: Canva

ദിവസവും കുറഞ്ഞത്‌ രണ്ട്‌ ലീറ്റര്‍ വെളളം കുടിക്കുന്നത്‌ നിര്‍ജലീകരണം ഒഴിവാക്കുകയും തലച്ചോറിന്‌ തെളിച്ചം നല്‍കുകയും ചെയ്യും

Image Credit: Canva

മറവിരോഗം പോലുള്ളവയുടെ സാധ്യത വര്‍ധിപ്പിക്കുന്നതാണ്‌ സമ്മര്‍ദ്ദം. ഇതിനാല്‍ എപ്പോഴും ടെന്‍ഷന്‍ അടിച്ചിരിക്കാതെ ജീവിതത്തെ കുറച്ച്‌ ലളിതമായി കണ്ട്‌ 'ചില്‍' ആയി ഇരിക്കാന്‍ ശ്രമിക്കാം

Image Credit: Canva

ചിത്രംവര, പൂന്തോട്ട പരിപാലനം എന്നിങ്ങനെ സര്‍ഗ്ഗാത്മകമായ എന്തെങ്കിലും ഹോബികള്‍ തിരഞ്ഞെടുക്കുന്നത്‌ തലച്ചോറിനെ സജീവമാക്കി നിലനിര്‍ത്തും.

പുതുതായി ഒരു ഭാഷയോ സംഗീത ഉപകരണമോ ഒക്കെ പഠിച്ചെടുക്കാന്‍ ശ്രമിക്കുന്നത്‌ തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കി നിലനിര്‍ത്തും.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article